ചാള്‍സ് ഡിക്കന്‍സ് സ്ത്രീലമ്പടനായിരുന്നു

ഡിക്കിന്‍സണ്‍ന്റെ ജീവിതത്തെ ആധാരമാക്കി ക്ലെയര്‍ എഴുതിയ ചാള്‍സ് ഡിക്കന്‍സ്‍: എ ലൈഫ് എന്ന പുസ്തകത്തിലാണ് ഡിക്കന്‍സ് കുത്തഴിഞ്ഞ ജീവിതത്തിനുടമയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
യൗവ്വനത്തില്‍ ദരിദ്രനായിരുന്ന ഡിക്കന്‍സ് തെരുവിലെ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതില്‍ ആനന്ദിച്ചിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. അമിതമായി മദ്യപിയ്ക്കുന്ന സ്വഭാവവും ഡിക്കിന്‍സണ് ഉണ്ടായിരുന്നു.
1836ല്‍ 24കാരനായ ഡിക്കന്‍സ് 20കാരിയായ കാതറീനെ വിവാഹം കഴിച്ചു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അവര്‍ പത്തു കുട്ടികള്‍ക്ക് ജന്‍മം നല്‍കി. പിന്നീട് കാതറീന് തടികൂടിയെന്ന് പറഞ്ഞ് ഡിക്കന്‍സ് അവരെ നിരന്തരം ഉപദ്രവിയ്ക്കുമായിരുന്നുവെന്നും ബുക്കില്‍ വെളിപ്പെടുത്തുന്നു.
വിവാഹ ശേഷവും ഡിക്കിന്‍സണ്‍ മറ്റു സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നുവെന്നും ബുക്കില്‍ പറയുന്നു. പിന്നീട് നാല്‍പ്പത്തഞ്ചാം വയസ്സില്‍ ഡിക്കന്‍സ്18കാരിയായ എലനെ വിവാഹം ചെയ്തു. അപരിചിതരോട് ചിലപ്പോള്‍ വളരെ സൗമ്യമായി പെരുമാറിയിരുന്ന ഡിക്കന്‍സ് അടുപ്പമുള്ളവരോട് ചിലസമയത്ത് വളരെ ക്രൂരമായി ഇടപെട്ടിരുന്നുവെന്നും ബുക്കില്‍ പരാമര്‍ശിക്കുന്നു.












Click it and Unblock the Notifications