കടക്കെണി: അമേരിക്ക ദ്വീപ് വില്‍ക്കുന്നു

അനിമല്‍ റിസര്‍ച്ച് സെന്ററായി വളരെക്കാലം ഉപയോഗിച്ചിരുന്ന ഈ ദ്വീപില്‍ അമേരിക്കയിലെ ഭക്ഷ്യവിതരണം അണുവിമുക്തമാക്കുന്നത്സംബന്ധിച്ച വിഷയത്തില്‍ ഗവേഷണങ്ങളും നടന്നിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ വില്പന നടത്തുന്നതിലൂടെ 2.2കോടി ഡോളര്‍ സമാഹരിക്കാമെന്നാണ് ഒബാമയുടെ ഭരണകൂടത്തിന്റെ പ്രതീക്ഷ.
പെന്റഗണ്‍, പോസ്റ്റല്‍ സര്‍വ്വീസ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ വിറ്റ് പണമുണ്ടാക്കാന്‍ അടുത്തിടെ ശ്രമം നടത്തുകയും അത് വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മിലിട്ടറി ഇത്തരം വില്‍പനയിലൂടെ വന്‍തുക സമാഹരിച്ചിട്ടുണ്ടത്രേ.
ഒബാമ ഭരണകൂടത്തിന് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഏകദേശം 12,000 വസ്തു വില്പനയ്ക്കായിട്ടുണ്ട്. ആകെ ഉപയോഗ ശൂന്യമായ വസ്തുവില്‍ ഒരു ശതമാനം മാത്രമാണത്രേ ഇത്. അമേരിക്കന്‍ സാമ്പത്തിക സ്ഥിതി പുനരുദ്ധരിക്കുന്നതിന് ഒബാമ സ്വീകരിക്കുന്ന നടപടികളില്‍ സാധാരണ ജനങ്ങള്‍ തൃപ്തരാണെങ്കിലും രാഷ്ട്രീയതലത്തില്‍ ഈ നീക്കങ്ങളെ പരാജയപ്പെടുത്തി ഒബാമയുടെ ഭരണകൂടം നിഷ്‌ക്രിയമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്.












Click it and Unblock the Notifications