കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടക്കെണി: അമേരിക്ക ദ്വീപ് വില്‍ക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Plum Island
ഡാലസ്: അനുദിനം തകര്‍ന്നടിയുന്ന സാമ്പത്തികാവസ്ഥയെ രക്ഷിച്ചെടുക്കാനായി യുഎസ് സര്‍ക്കാര്‍ ഒരു ദ്വീപ് ലേലത്തിന് വച്ചു. ഏതാണ്ട് മൂന്നു മൈലോളം നീളത്തില്‍ കിടക്കുന്ന പ്ലം എന്ന ദ്വീപാണ് കടബാധ്യത തീര്‍ക്കാന്‍ പണം കണ്ടെത്താനായി സര്‍ക്കാര്‍ ലേലം ചെയ്യുന്നത്. 5കോടി മുതല്‍ 8കോടി ഡോളര്‍ വരെ ദ്വീപിന് വിലലഭിച്ചേയ്ക്കുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.

അനിമല്‍ റിസര്‍ച്ച് സെന്ററായി വളരെക്കാലം ഉപയോഗിച്ചിരുന്ന ഈ ദ്വീപില്‍ അമേരിക്കയിലെ ഭക്ഷ്യവിതരണം അണുവിമുക്തമാക്കുന്നത്സംബന്ധിച്ച വിഷയത്തില്‍ ഗവേഷണങ്ങളും നടന്നിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ വില്പന നടത്തുന്നതിലൂടെ 2.2കോടി ഡോളര്‍ സമാഹരിക്കാമെന്നാണ് ഒബാമയുടെ ഭരണകൂടത്തിന്റെ പ്രതീക്ഷ.

പെന്റഗണ്‍, പോസ്റ്റല്‍ സര്‍വ്വീസ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ വിറ്റ് പണമുണ്ടാക്കാന്‍ അടുത്തിടെ ശ്രമം നടത്തുകയും അത് വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മിലിട്ടറി ഇത്തരം വില്‍പനയിലൂടെ വന്‍തുക സമാഹരിച്ചിട്ടുണ്ടത്രേ.

ഒബാമ ഭരണകൂടത്തിന് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഏകദേശം 12,000 വസ്തു വില്പനയ്ക്കായിട്ടുണ്ട്. ആകെ ഉപയോഗ ശൂന്യമായ വസ്തുവില്‍ ഒരു ശതമാനം മാത്രമാണത്രേ ഇത്. അമേരിക്കന്‍ സാമ്പത്തിക സ്ഥിതി പുനരുദ്ധരിക്കുന്നതിന് ഒബാമ സ്വീകരിക്കുന്ന നടപടികളില്‍ സാധാരണ ജനങ്ങള്‍ തൃപ്തരാണെങ്കിലും രാഷ്ട്രീയതലത്തില്‍ ഈ നീക്കങ്ങളെ പരാജയപ്പെടുത്തി ഒബാമയുടെ ഭരണകൂടം നിഷ്‌ക്രിയമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്.

English summary
The U.S. government is auctioning off land in a bid to raise much-needed capital, with the nation's economy in a critical state with an entire island that once housed an Animal research centre for sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X