'ട്രെയിനില്‍ യൂറിനല്‍' ബാഗ്‌സ് വിവാദമാകുന്നു

എന്നാല്‍ തീവണ്ടികളില്‍ ടോയ്‌ലറ്റ് സൗകര്യമേര്‍പ്പെടുത്തുന്നതിന് പകരം യൂറിനല്‍ ബാഗ്‌സ് വിതരണം ചെയ്യാനുള്ള അധികാരികളുടെ നീക്കത്തില്‍ യാത്രക്കാര്‍ ക്ഷുഭിതരാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ചില ഹ്രസ്വ ദൂര തീവണ്ടികളില്‍ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. ഇതില്‍ യാത്രക്കാര്‍ക്ക് പരാതിയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പുറത്തിങ്ങിയ പത്രങ്ങളില്‍ നിന്നാണ് ഡച്ചുകാര്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതായി അറിഞ്ഞത്. പത്രത്തില്‍ വാര്‍ത്ത കണ്ട പലരും ഇതൊരു തമാശയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇത്തരമൊരു നീക്കം നടക്കുന്നുണ്ടെന്നറിഞ്ഞ ഉടന്‍ രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി.
യൂറിനല്‍ ബാഗ്‌സ് നല്‍കുന്നത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ മാത്രമാണെന്നും അല്ലാതെ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ലെന്നുമാണ് അധികൃതരുടെ വാദം












Click it and Unblock the Notifications