കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ട്രെയിനില്‍ യൂറിനല്‍' ബാഗ്‌സ് വിവാദമാകുന്നു

  • By Nisha Bose
Google Oneindia Malayalam News

Dutch-train
ആംസ്റ്റര്‍ഡാം: ഡച്ചില്‍ തീവണ്ടികളില്‍ യൂറിനല്‍ ബാഗ്‌സ് വിതരണം ചെയ്യാനുള്ള തീരുമാനം വിവാദമാകുന്നു. ടോയ്‌ലറ്റുകളില്ലാത്ത തീവണ്ടികളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് യൂറിനല്‍ ബാഗ്‌സ് പുറത്തിറക്കിയതെന്നാണ് അധികൃതരുടെ വാദം.

എന്നാല്‍ തീവണ്ടികളില്‍ ടോയ്‌ലറ്റ് സൗകര്യമേര്‍പ്പെടുത്തുന്നതിന് പകരം യൂറിനല്‍ ബാഗ്‌സ് വിതരണം ചെയ്യാനുള്ള അധികാരികളുടെ നീക്കത്തില്‍ യാത്രക്കാര്‍ ക്ഷുഭിതരാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ചില ഹ്രസ്വ ദൂര തീവണ്ടികളില്‍ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. ഇതില്‍ യാത്രക്കാര്‍ക്ക് പരാതിയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിങ്ങിയ പത്രങ്ങളില്‍ നിന്നാണ് ഡച്ചുകാര്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതായി അറിഞ്ഞത്. പത്രത്തില്‍ വാര്‍ത്ത കണ്ട പലരും ഇതൊരു തമാശയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇത്തരമൊരു നീക്കം നടക്കുന്നുണ്ടെന്നറിഞ്ഞ ഉടന്‍ രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി.

യൂറിനല്‍ ബാഗ്‌സ് നല്‍കുന്നത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ മാത്രമാണെന്നും അല്ലാതെ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ലെന്നുമാണ് അധികൃതരുടെ വാദം

English summary
Dutch national rail operator NS unveiled plans on Friday for passengers to have access to urinal bags on trains without toilets should they face an urgent need, courting controversy with commuters and politicians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X