സംതൃപ്തിയോടെ സ്റ്റീവിന് അന്ത്യനിദ്ര

സ്റ്റീവിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടന്നുവെന്നും സംസ്‌കരിച്ച സ്ഥലം എവിടെയാണൈന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ജീവിതത്തില്‍ സ്വകാര്യത ഇഷ്ടപ്പെട്ടിരുന്ന സ്റ്റീവിന് മരണത്തിന് ശേഷവും ആ സ്വകാര്യത നിലനര്‍ത്താന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. സംസ്‌കാര ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. സുഹൃത്തുക്കള്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവരെപ്പോലും അറിയിച്ചില്ല. പാന്‍ക്രിയാസിലെ ക്യാന്‍സറിനെ തുടര്‍ന്ന് ജോബ്‌സ് ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
ശ്മാശനത്തിലെ കോടീശ്വരനായല്ല, പലതും ചെയ്തുവെന്ന സംപ്തിയോടെ ഉറങ്ങാന്‍ പോകുന്നതാണ് തനിയ്ക്കിഷടമെന്ന് സ്റ്റീവ് ജോബ്‌സ് പലപ്പോഫും പറഞ്ഞിരുന്നു.












Click it and Unblock the Notifications