ദീപാവലിക്ക് സ്വര്‍ണം പൊടിപൊടിക്കും

ദീപാവലിക്ക് പ്രാദേശികമായ ഡിമാന്റ് വര്‍ധിക്കുമെന്നുറപ്പാണ്. സ്വര്‍ണവില പത്തുഗ്രാമിന് 29000നും 30000നും ഇടയിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല-ബോംബെ ബുല്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് പൃഥ്വിരാജ് കൊതാരി അറിയിച്ചു.
ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് ഇപ്പോഴും കൃത്യമായ ഉത്തരം കിട്ടാത്തതിനാല്‍ സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള പ്രാധാന്യം വര്‍ധിക്കുകയാണ്.
എന്നാല്‍ എല്ലാവര്‍ക്കും ഈ അഭിപ്രായമല്ല ഉള്ളത്. പെട്ടെന്ന് പണമാക്കുന്നതിനു ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിലയിലുണ്ടാകുന്ന കയറ്റിറങ്ങളാണ് ഇതിനു കാരണം. യൂറോപ്യന്‍ മേഖല കടക്കെണിയില്‍ നിന്നു മുക്തമായാല്‍ സ്വര്‍ണത്തിന്റെ കുതിച്ചുചാട്ടം നില്‍ക്കുമെന്ന ആശങ്കയും സജീവമാണ്.
അത്യാവശ്യത്തിനു പണമാക്കി മാറ്റേണ്ടി വരുമ്പോള്‍ സ്വര്‍ണ വില താഴ്ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ചുരുക്കം. എന്നാല്‍ സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ സംശയിച്ചു നില്‍ക്കേണ്ട കാര്യമില്ല.












Click it and Unblock the Notifications