Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ പാര്‍ലമെന്റിനേക്കാള്‍ ഉയരെ: കെജ്രിവാള്‍

Anna Hazare
ദില്ലി: രാജ്യത്തെ ഒരു സാധാരണ പൗരനെന്ന നിലയില്‍ അണ്ണാ ഹസാരെയുടെ സ്ഥാനം പാര്‍ലമെന്റിന് മീതെയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പാര്‍ലമെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള അവകാശമുണ്ടെന്നും. ലോക്പാല്‍ ബില്‍ സമിതിയിലെ പൊതുസമൂഹ പ്രതിനിധി അരവിന്ദ് കെജ്രിവാള്‍.

ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയക്കുന്നത് ജനങ്ങളാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ഓരോ പൗരനും പാര്‍ലമെന്റിന് മുകളിലാണ് സ്ഥാനമെന്നാണ് കെജ്രിവാളിന്റെ വാദം. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.

ജനോപകാരപ്രദമായ ഏതെങ്കിലും കാര്യം ചെയ്യുന്നതില്‍ പാര്‍മെന്റ് വീഴ്ച വരുത്തിയാല്‍ അത് ചൂണ്ടിക്കാണിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ സ്ഥാനം പാര്‍ലമെന്റിനും മുകളിലാണെന്ന് ഭരണഘടന പോലും പറയുന്നുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള ഹസാരെ സംഘത്തിന്റെ ആഹ്വാനത്തെയും കെജ്രിവാള്‍ ന്യായീകരിച്ചു.

ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ് ലോക്പാല്‍ ബില്‍ പാസാക്കുകയെന്നത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമെന്ന ഹസാരെയുടെ ആഹ്വാനം കേവലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മാത്രം ഉദ്ദേശിച്ചല്ല, മറിച്ച് യുപിഎയെ ഒട്ടാകെയാണ് അതുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്- കെജ്രിവാള്‍ പറഞ്ഞു.

ബിജെപിയുടെ കാര്യത്തിലും ഈ രീതി കൈക്കൊള്ളുമെന്നും ജനലോക്പാല്‍ ബില്ലിനെ വേണ്ടവിധം പിന്തുണച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് എതിരായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+