മന്ത്രിമാരുടെ യാത്രകള്‍ക്കു മന്‍മോഹന്‍ തടയിട്ടു

ഒന്നരവര്‍ഷത്തിനിടെ മന്ത്രിമാരുടെ ഇരുപത്തിനാലോളം യാത്രകളാണത്രേ മന്‍മോഹന്‍ ഇടപെട്ട് റദ്ദാക്കിയത്. 2010ല്‍ പത്തും 2011ല്‍ പതിനാലും അപേക്ഷകളാണ് പ്രധാനമന്ത്രി നിരസിച്ചത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണു ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായത്.
യു എസ്, ടൊറൊന്റോ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി നല്‍കിയ അപേക്ഷയാണ് പ്രധാനമന്ത്രി നിരസിച്ചത്. ഫറൂഖ് അബ്ദുള്ള, സല്‍മാന്‍ ഖുര്‍ഷിദ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, ജയറാം രമേശ്, കുമാരി ഷെല്‍ജ, എം എസ് ഗില്‍, സുബോധ് കാന്ത് സഹായ്, അജയ് മാക്കന്‍ എന്നിവരുടെ വിദേശയാത്രയ്ക്കും പ്രധാനമന്ത്രി അനുമതി നിഷേധിച്ചു.
ഇക്കൂട്ടത്തില്‍ ടൂറിസം മന്ത്രി സഹായ് ആണ് ഏറ്റവും നിര്‍ഭാഗ്യവാന്‍ ഇദ്ദേഹം ആകെ മൂന്ന് വിദേശയാത്രകള്‍ക്കായിരുന്നു അപേക്ഷ നല്‍കിയത്. തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, കംപോഡിയ, കാനഡ എന്നിവിടങ്ങളിലേയ്ക്കായിരുന്നു യാത്രയ്ക്ക് പദ്ധതിയിട്ടത്. എന്നാല്‍ ഈ മൂന്നെണ്ണവും പ്രധാനമന്ത്രി നിരസിക്കുകയായിരുന്നു.
ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരും മറ്റും വിമാനങ്ങളില്‍ ബിസിനസ് ക്ലാസില്‍ യാത്രചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇക്കാലത്ത് അന്ന് കേന്ദ്രസഹമന്ത്രിയായിരുന്ന ശശി തരൂര്‍ കാറ്റില്‍ക്ലാസ് എന്ന വിശേഷിപ്പിച്ചതും മറ്റും ഏറെ വിവാദമാവുകയും ചെയ്തിരുന്നു.












Click it and Unblock the Notifications