വാളകം അക്രമം: വ്യക്തമായധാരണയുണ്ടെന്ന് ഡിജിപി

സംഭവത്തെ കുറിച്ച് പല രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. അദ്ധ്യാപകനു നേരെയുണ്ടായ ആക്രമണത്തെ അപകടമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പരാതി ഗൗരവമായി കാണുന്നുവെന്നും ഡിജിപി പറഞ്ഞു.
ഇതിനിടെ ആക്രമണത്തില്‍ പരുക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാറിനെ ആദ്യം കാണുകയും കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും ചെയ്ത യുവാവിന്റെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.
അധ്യാപകന്‍ പരുക്കേറ്റ് കിടക്കുന്നത് ആദ്യം വാളകത്തെ കടയുടമയെ അറിയിച്ചത് ഇയാളാണ്. അധ്യാപകനെ കാണുന്നതിനു തൊട്ടു മുന്‍പ് ഒരു വെള്ളക്കാറില്‍ നിന്ന് എന്തോ പുറത്തേക്ക് വീഴുന്നതായി ഇയാള്‍ കണ്ടതായും ഇയാള്‍ കടയുടമയെ അറിയിച്ചിരുന്നു. എന്നാല്‍ കടയുടമയ്ക്ക് ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പ്രശ്‌നത്തിന് കൂടുതല്‍ വ്യക്തതവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്












Click it and Unblock the Notifications