എലിസബത്ത് താടിക്കാരന് കേരളത്തിന്റെ സൗന്ദര്യം

കൊച്ചിയില്‍ നിന്നുള്ള ശ്രുതി നായര്‍ ആണ് ഫസ്റ്റ് റണ്ണറപ്പ്. പുനെയില്‍ നിന്നെത്തിയ മരിയ ജോണ്‍ സെക്കന്‍ഡ് റണ്ണറപ്പായി. ഇന്ത്യന്‍ വെയര്‍, പാര്‍ട്ടി വെയര്‍, ഗൌണ്‍ എന്നിങ്ങനെ മൂന്നു റൌണ്ടുകളിലായിട്ടായിരുന്നു മല്‍സരം.
മല്സരാര്ഥികള് സ്വയം പരിചയപ്പെടുത്തുന്ന ആദ്യ റൗണ്ടില്‍നിന്ന് പത്തുപേരാണ് വിധികര്‍ത്താക്കളുടെ ചോദ്യത്തിന് ഉത്തരം നല്‍കേണ്ട രണ്ടാം റൗണ്ടിലെത്തിയത്. ഒരേ ചോദ്യത്തിന് ഒരു മിനിറ്റിനുള്ളില്‍ ഉത്തരം എഴുതേണ്ട അവസാന റൗണ്ടില്‍ മാറ്റുരച്ചത് അഞ്ചുപേര്‍.
വെണ്ണല സ്കൂള്‍ റോഡ് താടിക്കാരന് ഹൗസില്‍ ചാര്‍ളിയുടെയും റാണിയുടെയും മകളാണ് ബാംഗ്ലൂരില്‍ രണ്ടാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായ എലിസബത്ത്. 2010ലെ നേവി ക്വീന്പട്ടം എലിസബത്തിനായിരുന്നു. നല്ലൊരു നീന്തല്‍ത്താരം കൂടിയാണ് ഈ സുന്ദരി.
റണ്ണറപ്പ് ആയ ശ്രുതി നായര്‍ കൊച്ചിന് നേവല്‍ ബേസിലെ റിയര്‍ അഡ്മിറല്‍ ജി. അശോക് കുമാറിന്റെയും ഗീതയുടെയും മകളാണ്. ഇപ്പോള്‍ ചെന്നൈയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനി. പൂനെയില്‍ സ്ഥിരതാമസമാക്കിയ പിറവം സ്വദേശി ലെഫ്റ്റനന്റ് കേണല്‍ കെ.എസ്. യോഹന്നാന്റെയും ചിന്നുവിന്റെയും മകളാണ് സെക്കന്‍ഡ് റണ്ണറപ്പായ മരിയ ജോണ്‍. പൂനെയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്.
സിനിമാ സംവിധായകരായ സിദ്ധിഖ്, റോഷന് അബ്ബാസ്, നടി പൂര്‍ണിമ ഇന്ദ്രജിത്ത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുട്ടത്തില്‍, ഡിസൈനര്‍ അസ്മിത മാര്‍വ, മിസ് ഇന്ത്യാ ഇന്റര്‍നാഷണല്‍ നേഹ ഹിംഗെ, മോഡല്‍ അര്‍ഷിന ത്രിവേദി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മല്‍സരത്തിന്റെ ഇടവേളയില്‍ നൃത്ത സംഗീത പരിപാടികളും അരങ്ങേറി.
മറ്റു പട്ടങ്ങള്‍ നേടിയവര്‍ ഇവരാണ്- മരിയ ജോണ്‍ (മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ഫോട്ടോജനിക്), എസ്.തൃപ്തി (മിസ് ടാലന്റഡ്), ശിഖ സന്തോഷ് കുമാര്‍ (ബ്യൂട്ടിഫുള്‍ വോയ്സ്, മിസ് വിവേഷ്യസ്), നിമിഷ ശിവറാം (മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍), എലിസബത്ത് താടിക്കാരന് (മിസ് ഫെര്‍ഫെക്ട് ടണ്‍), റിച്ച സുധീര്‍ (മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍), വിദ്യാ നായര്‍ (മിസ് സെന്‍ഷ്വാലിറ്റി), നികിത നായര്‍ (മിസ് കണ്‍ജീനിയാലിറ്റി), സഞ്ജന കുമാര്‍ (മിസ് ബ്യൂട്ടിഫുള്‍ ഐസ്)
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications