കൊച്ചി മെട്രോ വൈകിക്കുന്നത് നഗരസഭ: ശ്രീറാം

പാലത്തിനടിയിലെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും പുനരിവസിപ്പിക്കുന്നതിനും നഗരസഭ വേണ്ടത്ര താല്‍പര്യം കാണിച്ചില്ലെന്നും ശ്രീറാം പറഞ്ഞു. 18 മാസത്തിനുള്ളില്‍ പദ്ധതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം പ്രോജക്ട് ഡയറക്ടരുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നു കൊച്ചി മേയര്‍ ടോണി ചമ്മിണി പ്രതികരിച്ചു. കൊച്ചി മെട്രോ പദ്ധതിക്കു വേണ്ട എല്ലാ സഹായും നഗരസഭ നല്‍കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കൊച്ചി മെട്രോ പദ്ധതി നടത്തിപ്പ് ശരിയാംവിധമല്ലെന്ന് ആരോപിച്ചു. കച്ചവടക്കാരെ ഒഴിപ്പിക്കും മുന്‍പു പണി തുടങ്ങിയതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കൊച്ചി നോര്‍ത്തിലെ മേല്‍പ്പാലം പൊളിച്ചുതുടങ്ങി. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ചെറുവാഹനങ്ങള്‍ കടന്നുപോകുന്ന വഴികളാണ് പൊളിക്കുന്നത്. ഇതേ തുടര്‍ന്ന് എറണാകുളത്ത് ഞായറാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചി മെട്രോയ്ക്ക് അനുമതിയും സഹായവും നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ നാലു വര്‍ഷത്തിനകം കൊച്ചി മെട്രോ റെയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications