എന്‍ജിനീയറിങ് കോളെജുകളില്‍ കുട്ടികളില്ല

സംസ്ഥാനത്തെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പഠനത്തിനായി തമിഴ്‌നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളിലേയ്ക്ക് ചേക്കേറുകയും അവിടെ ഭീമമായ ഫീസ് നല്‍കി പഠിക്കുകയും ചെയ്യുന്നകാര്യം ചൂണ്ടിക്കാണിച്ച് 2001ല്‍ എകെ ആന്റണി സര്‍ക്കാറിന്റെ കാലത്താണ് സംസ്ഥാനത്ത് കൂടുതല്‍ സ്വാശ്രയ എന്‍ജിനീയറിങ് ആവശ്യമാണെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയത്.
അന്നു മുതല്‍ പുതിയ പുതിയ കോളെജുകള്‍ സ്ഥാപിക്കാനായി ശ്രമങ്ങള്‍ നടത്തുന്നു, ഇന്ന് സംസ്ഥാനത്ത് ഒട്ടേറെ സ്വാശ്രയ എന്‍ജിനീയറിങ് കോളെജുകളുണ്ട്. എന്നാല്‍ പത്തുവര്‍ഷത്തിനിപ്പുറം എന്‍ജിനീയറിങ് പഠിക്കാന്‍ ആളില്ലെന്നതാണ് അവസ്ഥ. സംസ്ഥാനത്തെ എല്ലാ സ്വാശ്രയ എന്‍ജിനീയറിങ് കോളെജുകളിലുമായി 8000 ബിടെക് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഒക്ടോബര്‍ 16ന് നടക്കുന്ന പ്രവേശനപരീക്ഷയിലൂടെ ഇവയില്‍ 1500 സീറ്റുകളില്‍ കുട്ടികളെത്തുമെന്നാണ് കേരള സെല്‍ഫ് ഫിനാന്‍സ് എന്‍ജിനീയറിങ് കോളെജ് മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രതീക്ഷ. എന്നിരുന്നാലും ആറായിരത്തില്‍പ്പരം സീറ്റുകള്‍ ഈ അധ്യയനവര്‍ഷം ഒഴിഞ്ഞുകിടക്കും. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളില്‍ 50ശതമാനം മാര്‍ക്ക് നേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള കുറവാണ് ഇതിന് ഒരു പ്രധാനകാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രവേശന രീതികളിലും മാര്‍ക്ക് വ്യവസ്ഥകളിലും കൊണ്ടുവന്ന ശാസ്ത്രീയമല്ലാത്ത മാറ്റങ്ങളാണിതിന് കാരണമെന്നാണ് അസോസിയേഷന്‍ പറയുന്നത്. മാത്രമല്ല പ്രവേശന നടപടികള്‍ വൈകുന്നതും ഒരു കാരണമാണെന്ന് ഇവര്‍ പറയുന്നു. നാട്ടില്‍ മാനവവിഭവശേഷി വര്‍ധിപ്പിക്കാനായി നടക്കുന്ന പ്രവര്‍ത്തനങ്ങളിലെ പാളിച്ചയാണ് ഈ പ്രശ്‌നത്തിന് കാരണമെന്നാണ് കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബി ഇക്ബാല്‍ പറയുന്നത്.
ഉന്നത വിദ്യാഭ്യാസത്തിനായ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ നമുക്ക് കഴിയുന്നില്ല. കൂടുതല്‍ കുട്ടികള്‍ എന്‍ജിനീയറിങിന് ചേരുന്നുണ്ട്. എന്നാല്‍ വിജയശതമാനം കുറയുകയാണ്. ഈ രീതിയില്‍ അഭിരുചിയും കഴിവുമുള്ള കുട്ടികളല്ല പലപ്പോഴും ഈ കോഴ്‌സുകളില്‍ വന്നുപെടുന്നത്- അദ്ദേഹം പറയുന്നു. പലകോളെജുകളിലും ഒരു ക്ലാസില്‍ 75ഉം 80ഉം സീറ്റുകളുണ്ടെന്നും എന്നാല്‍ ഇത്രയും വേണ്ട അത് 40ഉം 45ഉം ആക്കി കുറയ്ക്കണമെന്നുമാണ് സ്‌റ്റേറ്റ് ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഡയറക്ടര്‍ ഡോക്ടര്‍ അച്യുത്ശങ്കര്‍ എസ് നായര്‍ പറയുന്നത്.
കേരളത്തില്‍ മൊത്തത്തില്‍ 141 എന്‍ജിനീയറിങ് കോളെജുകളാണുള്ളത്. ഇതില്‍ 102 എണ്ണം സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റ് കോളെജുകളാണ്. ഒരു ലക്ഷം വ്ദ്യാര്‍ഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 56,000 പേര്‍ യോഗ്യത നേടി. ഇതില്‍നിന്നും 40,000 കുട്ടികള്‍ വിവിധ എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ കോളെജുകളില്‍ നിന്നുമായി സര്‍ക്കാര്‍ ക്വാട്ടയിലേയ്ക്ക് മാറ്റിവച്ചിരിക്കുന്നത് മൊത്തം 26,000 സീറ്റുകളാണ്. ഒക്ടോബര്‍ 15ആണ് അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനത്തിന്റെ അവസാനതീയതി.
കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള എന്‍ജിനീയറിങ് കോളെജുകളില്‍ കൂടുതല്‍ കുറച്ച് സീറ്റുകള്‍ മാത്രമേ ഒഴിഞ്ഞുകിടക്കുന്നുണ്ട്. സഭയ്ക്ക് കീഴിലുള്ള 11 കോളെജുകളിലാണ് 26,000 സീറ്റുകളില്‍ കുട്ടികളായിട്ടുണ്ട്.












Click it and Unblock the Notifications