കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി സിപിഎമ്മിലും ലൈംഗികവിവാദം

  • By Lakshmi
Google Oneindia Malayalam News

CPM Flag
ഇടുക്കി: കണ്ണൂരിലെ പി ശശി പ്രശ്‌നത്തിന്റെ എറണാകുളത്തെ ഗോപി കോട്ടമുറിയ്ക്കല്‍ പ്രശ്‌നത്തിനും പിന്നാലെ സിപിഎമ്മില്‍ വീണ്ടും സദാചാരവുമായി ബന്ധപ്പെട്ട പ്രശ്‌നം. ഇടുക്കിയാണ് ഇതിന്റെ പുതിയ വേദി.

ജില്ലാ നേതൃത്വത്തിന്റെ വിശ്വസ്തനായ പാര്‍ട്ടി ഏരിയാ സെക്രട്ടറിക്കെതിരെ മുന്‍ വനിതാനേതാവാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇംഗിതത്തിന് വഴങ്ങാതെ വന്നപ്പോള്‍ പാര്‍ട്ടി അംഗത്വം പോലും പുതുക്കി നല്‍കാതെ പുറത്താക്കിയെന്നുമാണ് ആരോപണം.

ശനിയാഴ്ച സിപിഎം ജില്ലാകമ്മിറ്റി യോഗത്തിനെത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇത്തരത്തിലൊരു പരാതി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പിണറായി ഇടപെട്ട് യോഗത്തില്‍ സദാചാരപ്രശ്‌നം ചര്‍ച്ചയ്‌ക്കെടുക്കാതിരിക്കുകയായിരുന്നുവെന്നാണ് സൂചന.

സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് മുമ്പും ഈ നേതാവിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും നേതൃത്വം ഇടപെട്ട് അത് ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇദ്ദേഹം ചുമതല വഹിച്ചിരുന്ന അസോസിയേഷനിലെ അഴിമതിക്കെതിരെ യുഡിഎഫ് പോഷക സംഘടനകള്‍ രംഗത്തു വന്നിരിക്കുന്നതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വനിതാ നേതാവിന്റെ പരാതി ചര്‍ച്ചചെയ്ത യോഗത്തില്‍ തന്നെ അപമാനിക്കാന്‍ മനഃപൂര്‍വ്വം കെട്ടിച്ചമച്ച പരാതിയാണെന്നും കുറച്ചുകാലമായി പാര്‍ട്ടിയുമായി അകന്നു നിന്നിരുന്ന ഇവര്‍ പാര്‍ട്ടി അംഗത്വം സ്വയം പുതുക്കാതിരിക്കുകയായിരുന്നുവെന്നും ആരോപണവിധേയനായ നേതാവ് പറയുന്നു.

പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനൊപ്പം ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ പരാതിയില്‍ നടപടി ഉണ്ടാവാന്‍ ഇടയില്ലെന്നാണ് കേള്‍ക്കുന്നത്. ജില്ലയിലെ മറ്റു ചില നേതാക്കള്‍ക്കെതിരായ സ്ത്രീവിഷയങ്ങള്‍ കൂടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാവാന്‍ ഇപ്പോഴത്തെ പരാതി ഇടയാക്കുമെന്ന ഭയത്തിലാണ് ജില്ലാ നേതൃത്വം.

English summary
Morality issue and related petition again giving headache to the CPM leadership. This time the petition came from CPM Idukky fraction,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X