Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റേത് ബോംബ് രാഷ്ട്രീയം: രാമകൃഷ്ണന്‍

P Balakrishnan
കണ്ണൂര്‍: കോണ്‍ഗ്രസ് എംപി കെ സുധാകരനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രാജിവച്ച ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍. സുധാകരന്‍ ബോംബ് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് രാമകൃഷ്ണന്റെ ആരോപണം.

തിരഞ്ഞെടുപ്പുകാലത്ത് ബോംബുമായി പോകാന്‍ ആഹ്വാനം ചെയ്യുന്നു. സുധാകരന്‍ ഇക്കാര്യം അണികളോട് പറയുന്നത് കേട്ടിട്ടുണ്ട്. സുധാകരന് പാര്‍ട്ടിയില്‍ പൂര്‍ണ സ്വീകാര്യതയില്ല, സ്വീകാര്യത ചെറുപ്പക്കാര്‍ക്കിടയില്‍ മാത്രമാണ്- ചാനല്‍ പരിപാടിയില്‍ രാമകൃഷ്ണന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും പി.രാമകൃഷ്ണന്‍ വിമര്‍ശിച്ചിട്ടുണ്ട്. ചെന്നിത്തല ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. പല സന്ദര്‍ഭങ്ങളിലും ഇത് ബോധ്യമായി. ഇക്കാര്യം നേരിട്ടു പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല കെപിസിസി പ്രസിഡന്റ് എ കെ ആന്റണിയായിരുന്നു. അദ്ദേഹം എല്ലാവരെയും ഒരുപോലെയാണ് കണ്ടിരുന്നത്.

കെ. സുധാകരനെതിരെയുള്ള വിവാദ പ്രസ്താവനകളെ തുടര്‍ന്ന് ശനിയാഴ്ചയാണ് രാമകൃഷ്ണന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. കൂത്തുപറമ്പ് വെടിവെപ്പുണ്ടായ ദിവസം എംവി രാഘവനെ അവിടേയ്ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയത് കെ.സുധാകരനാണെന്ന പ്രസ്താവനയാണ് പി.രാമകൃഷ്ണന് വിനയായത്. തന്റെ പ്രസ്താവന ചാനലുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് രാമകൃഷ്ണന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+