കൊങ്കണ്‍ തീരത്ത് അഞ്ജാത ഹെലികോപ്റ്റര്‍
മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്ത് അജ്ഞാത ഹെലികോപ്റ്റര്‍ പരിഭ്രാന്തി പരത്തി. രത്‌നഗിരി തീരപ്രദേശത്ത് ലാന്‍ഡ് ചെയ്ത വാഹനത്തില്‍ നിന്നു രണ്ടു പേര്‍ പുറത്തിറങ്ങുകയും സ്ഥലത്ത് ചില പരിശോധനങ്ങള്‍ നടത്തിയതിനുശേഷം പെട്ടെന്ന് മടങ്ങുകയും ചെയ്തു.
എന്നാല്‍ ഏറ്റവും വിചിത്രമായ സംഗതി ഇത്തരം ഹെലികോപ്റ്റര്‍ പറന്ന യാതൊരു രേഖകളും എയര്‍ ട്രാഫിക് കണ്‍ട്രോളിങ് സെന്ററില്‍ ഇല്ലെന്നതാണ്. ഹെലികോപ്റ്റര്‍ തിരിച്ചുപോയതിനുശേഷമാണ് മുംബൈ, ഗോവ എയര്‍ കണ്‍ട്രോള്‍ റൂമുകള്‍ ഇക്കാര്യം അറിയുന്നതു തന്നെ. ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് ഇത് പരിഗണിക്കുന്നത്.
കടപ്പുറത്ത് ലാന്‍ഡ് ചെയ്ത ഹെലികോപ്റ്ററില്‍ നിന്നു രണ്ടു പേരാണ് പുറത്തിറങ്ങിയത്. പത്തുമിനിറ്റിനു ശേഷം അവര്‍ തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ ഏത് ദിശയിലേക്കാണ് പോയതെന്ന് വ്യക്തമായില്ല-രത്‌നഗിരി എസ് പി പ്രദീപ് റസ്‌കര്‍ പറഞ്ഞു.
ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണെടുത്തിരിക്കുന്നത്. ഇതിനകം എയര്‍ഫോഴ്‌സിനെയും വ്യോമ, നാവികസേനാ വിഭാഗത്തെയും ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.












Click it and Unblock the Notifications