സ്‌റ്റേജില്‍ ലൈവായി പ്രസവിക്കുമെന്ന് നര്‍ത്തകി

ദൈനംദിന ജോലികളിലൂടെ സുഖപ്രസവം ഉറപ്പാക്കുന്ന പഴയരീതികളെല്ലാം ഇന്ന് പോയ് മറഞ്ഞു. ജോലിക്കിടെ പ്രസവവേദന വരികയും തൊട്ടടുത്തുള്ള ഏതെങ്കിലും വയറ്റാട്ടിയെത്തി കുട്ടിയെ പുറത്തെടുക്കുകയുമാണ് പഴയ രീതി. ഇത്തരം സുഖപ്രസവത്തിന്റെ സന്ദേശമുയര്‍ത്തി കാട്ടി ന്യൂയോര്‍ക്കിലെ നര്‍ത്തകിയായി മാര്‍ണി കോടാക് സ്റ്റേജില്‍ ലൈവ് പ്രസവത്തിനൊരുങ്ങുന്നു.
ദ ബെര്‍ത്ത് ഓഫ് ബേബ് എക്‌സ് എന്നു പേരിട്ടുള്ള കലാപരിപാടിയിലാണിത്. ജീവന്‍ നല്‍കുകയെന്നത് ലോകത്തിലെ ഏറ്റവും മഹനീയമായ കലയാണ്-കൊടാക് വ്യക്തമാക്കി. എത് നിമിഷവും പ്രസവം നടക്കുമെന്ന അവസ്ഥയാണുള്ളത്. എന്നിട്ടും പതിവുപോലെ പരിപാടിയിലെ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കൊടാക് എത്തുന്നുണ്ട്.












Click it and Unblock the Notifications