ഓണ്‍ലൈന്‍ ബാങ്കിങ് തകര്‍ക്കാന്‍ ട്രോജന്‍

ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച് ട്രോജന്‍ വൈറസുകള്‍ ബാങ്കുകളുടെ ഓണ്‍ലൈന്‍ സെക്യൂരിറ്റി സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ കരുത്തുനേടി കഴിഞ്ഞു. എക്കൗണ്ടുമായി ഘടിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റാനും ബാങ്കിന്റെ കണ്‍ഫര്‍മേഷന്‍ മെസ്സേജുകളെ വഴിമാറ്റി വിടാനും ട്രോജനു സാധിക്കും.
ട്രോജന്‍ ആദ്യം ചെയ്യുന്നത് കംപ്യൂട്ടറില്‍ നിന്നും ബാങ്ക് എക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ്. പിന്നീട് ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍ ബാങ്കോ, ഉപഭോക്താവോ അറിയാതെ എക്കൗണ്ടില്‍ കയറാന്‍ ശ്രമിക്കും. അതിനുശേഷം ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ എക്കൗണ്ടുമായി ഘടിപ്പിക്കുന്നതിനാവശ്യമായ കണ്‍ഫര്‍മേഷന്‍ കോഡ് കണ്ടെത്തുകയാണ് ചെയ്യുന്നത്.
ഇതിനായി ഉപഭോക്താവിന്റെ ഫോണിലേക്ക് ബാങ്ക് അയയ്ക്കുന്നതുപോലെ ഒരു സന്ദേശമയയ്ക്കുകയാണ് ചെയ്യുന്നത്. എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു പുതിയ നമ്പര്‍ അനുവദിക്കുകയാണെന്നും ഇതിനായി പ്രത്യേക സിംകാര്‍ഡ് വിവരങ്ങള്‍ ഇമെയില്‍ ചെയ്തിട്ടുണ്ട് എന്നായിരിക്കും സന്ദേശത്തിലുണ്ടാവുക.
ബാങ്കില്‍ നിന്നു വരുന്ന സന്ദേശം പോലെ തന്നെയുണ്ടാവുന്നതുകൊണ്ട് ഉടന്‍ ഇമെയില്‍ ചെക്ക് ചെയ്ത് മറുപടി അയയ്ക്കും. അതിലുള്ള ഒരു കള്ളി തീര്‍ച്ചയായും കണ്‍ഫര്‍മേഷന്‍ കോഡ് ആയിരിക്കും. ഇതോടെ കാര്യങ്ങള്‍ എളുപ്പമായി.












Click it and Unblock the Notifications