അമീര്‍ ഖാന് 100 രൂപ പിഴ

ഗതാഗതനിരോധനം ഏര്‍പ്പെടുത്തിയ റോഡിലേക്ക് കാര്‍ തിരിച്ചതോടെ ട്രാഫിക് പൊലീസ് കൈകാണിച്ചു നിര്‍ത്തുകയായിരുന്നു. കാറില്‍ അമീറാണെന്ന് അറിയാതെയാണ് പൊലീസുകാരന്‍ കൈകാണിച്ചത്.
അമീറിന്റെ ബോഡിഗാര്‍ഡ് പൊലീസുകാരനുമായി തര്‍ക്കിയ്ക്കുകയും ചെയ്തു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അമീറിന് മാത്രം വേറെയല്ലെന്നും പറഞ്ഞതോടെ അമീര്‍ പിഴയടയ്ക്കാന്‍ തയാറാവുകയായിരുന്നു.
സത്താറ നഗരത്തിലെ തിരക്കേറിയ ശിവജി സ്റ്റാച്യുവിന് സമീപത്തായിരുന്നു സംഭവമുണ്ടായത്. അമീര്‍ കാറില്‍ നിന്നും പുറത്തിറങ്ങിയതോടെ തടിച്ചുകൂടിയ ജനം പിഴ ഈടാക്കരുതെന്ന് പൊലീസുകാരനോട് ആവശ്യപ്പെട്ടെങ്കിലും ഖാന്‍ പിഴയൊടുക്കി രസീത് വാങ്ങിയതിന് ശേഷം യാത്ര തുടര്‍ന്നു.












Click it and Unblock the Notifications