കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയാനിധി മാരന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

  • By Ajith Babu
Google Oneindia Malayalam News

Dayanidhi Maran
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. ചെന്നൈ, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലെ വസതികളിലാണു റെയ്ഡ്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണി മുതലാണു റെയ്ഡ് തുടങ്ങിയത്. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ദയാനിധി മാരനെതിരേ കേസെടുത്തിരുന്നു. സഹോദരനും സണ്‍ ടെലിവിഷന്‍ മേധാവിയുമായ കലാനിധി മാരന്റെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. കലാനിധി മാരനെതിരെയും കേസെടുത്തിട്ടുണ്‌ടെന്നാണ് സൂചന. അപ്പോളോ ആശുപത്രി ഡയറക്ടര്‍ സുനിതാ റെഡ്ഢിയുടെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്.

എയര്‍സെല്‍ കമ്പനിയുടെ ഓഹരികള്‍ മലേഷ്യയിലെ മാക്‌സിസ് ഗ്രൂപ്പിനു വിറ്റതുമായി ബന്ധപ്പെട്ട കേസാണു ദയാനിധി മാരനെതിരെയുള്ളത്. 2006ല്‍ എയര്‍സെല്ലിന്റെ ഉടമ ആയിരുന്ന സി. ശിവശങ്കരനാണു മാരനെതിരെ പരാതി നല്‍കിയത്.

2004 മേയ് മുതല്‍ 2007 മേയ് വരെ ടെലികോം മന്ത്രി ആയിരുന്ന ദയാനിധി മാരന്‍ എയര്‍സെല്ലിന്റെ ഓഹരികള്‍ മലേഷ്യയിലെ വ്യവസായിയായ ടി. അനന്തകൃഷ്ണനു വില്‍ക്കാന്‍ അമിത സമ്മര്‍ദംചെലുത്തി എന്നു ശിവശങ്കരന്‍ സിബിഐയോടു പറഞ്ഞിരുന്നു. ലൈസന്‍സിനായി എയര്‍സെല്‍ നല്‍കിയ അപേക്ഷകള്‍ അനുവദിക്കാതെ നീട്ടിക്കൊണ്ടു പോയ മാരന്‍ എയര്‍സെല്‍ അനന്തകൃഷ്ണനു വില്‍ക്കാനായി ശിവശങ്കരനെ നിര്‍ബന്ധിക്കുകയായിരുന്നു.

മന്ത്രിയായിരിക്കെ ബിഎസ്എന്‍എലിന്റെ 300 ലൈനുകള്‍ സണ്‍ ടിവിക്കു വേണ്ടി ഉപയോഗിച്ചെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചെന്നൈ ബോട്ട്ഹൗസിലെ വസതിയില്‍ മാരന്‍ നിയമവിരുദ്ധമായി എക്‌സ്‌ചെയ്ഞ്ച് പ്രവര്‍ത്തിപ്പിച്ചതാണ് വിവാദമായത്. ടിവി വാര്‍ത്തയും പരിപാടികളും ആഗോള തലത്തില്‍ സംപ്രേഷണം ചെയ്യാന്‍ ഈ ലൈനുകള്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിരുന്നു.

English summary
A special CBI team from Delhi has started raids in former Union Textile Mininster Dayanidhi Maran's residence in Chennai. Initial reports suggest that the team was stopped from entering the premises by security guards but later obliged to the insistence of the CBI team. The team finally began raids from 7:30 AM on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X