ഇനി ഞാന്‍ നല്ല ഭര്‍ത്താവാകാം: നടന്‍ ദര്‍ശന്‍

ബാംഗ്ലൂരില്‍ ഭാര്യയുമൊന്നിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെറ്റുകളില്‍നിന്ന് പാഠം പഠിച്ച് പുതിയ ജീവിതം ആരംഭിക്കുകയാണെന്ന് ദര്‍ശന്‍ പ്രഖ്യാപിച്ചത്. ഭാര്യയെയും കുട്ടിയെയും മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയുംചെയ്ത കേസില്‍ മൂന്നാഴ്ചയോളം ജയിലില്‍ കഴിഞ്ഞ ദര്‍ശന്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
ഭാര്യയുമൊത്ത് നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ വെച്ചായിരുന്നു വാര്‍ത്താസമ്മേളനം. ഞങ്ങളുടെ ജീവിതത്തിലെ മോശം സമയമാണ് കടന്നുപോയത്. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. അതിനെയെല്ലാം മറക്കാനാണ് തങ്ങള്‍ക്കിഷ്ടം-ദര്‍ശന്‍ പറഞ്ഞു.
എന്നാല്‍, നികിതയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടന്‍ വ്യക്തമാക്കി. എന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളില്‍ ഏറെപ്പേര്‍ക്ക് ദുഃഖമുണ്ടായിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നു. തന്റെ മോശം സമയത്ത് നൂറുകണക്കായ ആരാധകര്‍ തന്ന പിന്തുണ ഏറെ വലുതാണ്. അവരോടെല്ലാം തീര്‍ത്താല്‍തീരാത്ത കടപ്പാടാണുള്ളത്- ദര്‍ശന്‍ പറഞ്ഞു.
തന്റെ ഭര്‍ത്താവ് മികച്ചവനാണെന്നും രണ്ടുപേര്‍ക്കും ഒരുമിച്ച് മോശം സമയം വന്നതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും ദര്‍ശന്റെ ഭാര്യയായ വിജയലക്ഷ്മി പറഞ്ഞു. താന്‍ ചെയ്ത തെറ്റുകള്‍ക്ക് അവര്‍ മാപ്പു പറയുകയും ചെയ്തു.












Click it and Unblock the Notifications