കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടില്‍ പണിയില്ല; വിദേശികള്‍ ഇന്ത്യയിലേയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

ദില്ലി: തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെത്തുടര്‍ന്ന് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമായതോടെ വിദേശികള്‍ ജോലിതേടി ഇന്ത്യയിലേയ്‌ക്കെത്തുന്നു. ഏതാനും വര്‍ഷങ്ങളായി തൊഴിലിനായി ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണം കൂടുന്നുണ്ട്. 2010ല്‍മാത്രം ഇവരുടെ എണ്ണത്തില്‍ 15ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നാല്‍പതിനായിരത്തോളം വിദേശികള്‍ ഇന്ത്യയില്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍കൂടുതല്‍പ്പേരും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും എത്തിയിട്ടുള്ളവരാണ്. രാജ്യത്തുള്ളവര്‍ക്കൊപ്പം തന്നെ വിവിധ മേഖലകളിലെ സ്ഥാപനങ്ങള്‍ ഇവരെയും ജോലിയ്‌ക്കെടുക്കുന്നുണ്ട്. 15ശതമാനം മുതല്‍ 20ശതമാനം വരെയാണ് ഇത്തരക്കാര്‍ക്ക് തൊഴിലവസരം ലഭിക്കുന്നത്.

ബാങ്കുകളിലും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലുമാണ് ഇവര്‍ക്ക് കൂടുതലും ജോലി ലഭിക്കുന്നത്. ഇതിനൊപ്പം തന്നെ ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍, റീടെയില്‍ സെക്ടര്‍ എന്നിവയില്‍ ജോലിചെയ്യുന്നവരുമുണ്ട്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ ഇമേജ് തന്നെയാണ് ഇവരെ ആകര്‍ഷിക്കുന്നത്. അതായത് മുന്‍കാലങ്ങളില്‍ ലോകശക്തിയെന്ന രീതിയില്‍ അമേരിക്കയ്ക്ക് നമ്മുടെ നാട്ടില്‍ കിട്ടിയിരുന്ന സ്വീകാര്യതപോലെ.

സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് യുഎസിലും യൂറോപ്പിലും പലകമ്പനികളും തസ്തികകള്‍ കുറയ്ക്കുകയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയുമാണ്. മാത്രമല്ല ഔട്ട്‌സോഴ്‌സിങ്ങും ഇവര്‍ക്ക് വിനയാകുന്നുണ്ട്. മാത്രമല്ല ഇപ്പോള്‍ വേദശരാജ്യങ്ങളില്‍ ഇന്ത്യയിലെ തൊഴില്‍ പരിചയത്തിന് വലിയ ഡിമാന്റും ഉണ്ടത്രേ.

വിവിധ സ്ഥാപനങ്ങളില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോലുള്ള തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് പ്രിതവര്‍ഷം 2,50,000 ഡോളര്‍വരെ(12,272,005രൂപ) നല്‍കുന്നുണ്ട്. അതിന് താഴെയുള്ള തസ്തികകളില്‍ 80,000(3,927,168രൂപ) മുതല്‍ 1,25,000 (6,136,240രൂപ)വരെ ഡോളറാണ് ശംബളമായി നല്‍കുന്നത്.

English summary
As the Western economies continue to remain in deep freeze, the number of Westerners looking at India for jobs has risen by more than 15 percent this year, reported the Press Trust of India Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X