Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയ്ക്കായി ആള്‍മാറാട്ടം: മന്ത്രിയ്ക്ക് സമന്‍സ്

Minister Kalyana Sundaram
ചെന്നൈ: പത്താം ക്ലാസ് പരീക്ഷയെഴുതിയതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അകപ്പെട്ട പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി പിഎംഎല്‍ കല്യാണസുന്ദരത്തിന് തമിഴ്‌നാട് പൊലീസിന്റെ സമന്‍സ്.

സെപ്റ്റംബറില്‍ പത്താം ക്‌ളാസ് പരീക്ഷ എഴുതാന്‍ മന്ത്രിക്കു പകരം മറ്റൊരാളാണ് എത്തിയതെന്ന ആരോപണം ശരിവയ്ക്കുന്ന വിധമാണു തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ മന്ത്രിയെ കാണാനാകാതിരുന്നതിനാല്‍ വില്ലുപുരം പൊലീസ് പുതുച്ചേരി സ്പീക്കര്‍ വി. സഭാപതിക്ക് സമന്‍സ് കൈമാറിയിരിക്കുകയാണ്. മന്ത്രിയ്ക്ക് ഹാജരാകാന്‍ നാലു ദിവസം സാവകാശം നല്‍കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ചൊവ്വാഴ്ചയ്ക്കു മുന്‍പു ഹാജരാകണമെന്നാണ് പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നു മന്ത്രി ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കല്യാണസുന്ദരം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ പുതുച്ചേരിയില്‍ പ്രതിഷേധപരിപാടികള്‍ നടത്തുകയാണ്.

സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ മുഖ്യമന്ത്രി എന്‍. രംഗസ്വാമി തയാറായിട്ടില്ല. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനു പ്രശ്‌നം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മറുപടിയാണു മുഖ്യമന്ത്രി നല്‍കിയത്.

2009ല്‍ നടന്ന കല്യാണസുന്ദരത്തിന്റെ വിവാഹത്തിന്റെ ക്ഷണക്കത്തില്‍ ബി.എ ഡിഗ്രിയാണു വിദ്യാഭ്യാസ യോഗ്യതയായി എഴുതിയിട്ടുള്ളതെന്ന മറ്റൊരു വിവാദവും ഇതിനിടെ രൂപംകൊണ്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+