ഷാരൂഖിന്റെ ബംഗ്ലാവ് നിയമക്കുരുക്കില്‍

ഷാരൂഖിന്റെ ബംഗ്ലാവായ മന്നത്തിന്റെ നിര്‍മാണം നിയമം ലംഘിച്ചാണെന്ന് ആരോപിച്ചു സന്നദ്ധപ്രവര്‍ത്തകന്‍ അണിത് മാരു നല്‍കിയ പരാതിയിലാണു നോട്ടീസ്.
ആര്‍ട് ഗാലറിക്കായി നീക്കിവച്ചിരുന്ന സ്ഥലം പിന്നീട് വീടുനിര്‍മാണത്തിനായി മാറ്റുകയായിരുന്നെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ 2009ല്‍ അയച്ച ആദ്യ നോട്ടീസിനു മറുപടി ലഭിച്ചിരുന്നില്ല.
നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ അതോറിറ്റി ബിഎംസിയോടും (ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷാറുഖ് സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്തിടെ പ്രമുഖ വ്യാപാരി മുകേഷ് അംബാനിയുടെ 27 നിലയുള്ള വീട് ഇത്തരത്തില്‍ നിയമപ്രശ്‌നങ്ങളില്‍പ്പെട്ടിരുന്നു. പിന്നാലെ പുതിയ വീട്ടിലേയ്ക്ക് താമസം മാറിയ സച്ചിനെതിരെയും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങാത്തതിന്റെ പേരില്‍ നിയമനടപടിയ്ക്ക് നീക്കമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സച്ചിന്റെ കാര്യത്തില്‍ നടപടി നിര്‍ത്തിവെപ്പിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications