ഷണ്ഡനായ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊന്നു

Wife to lover: Kill my impotent husband
മുംബൈ: ഒരുപകാരവുമില്ലാത്ത ഭര്‍ത്താവിനെ കൊല്ലുകയെന്ന ദൗത്യം കാമുകനെയേല്‍പ്പിച്ച യുവതി പിടിയില്‍. ഷണ്ഡനായ ഭര്‍ത്താവിനെക്കൊണ്ട് യാതൊരുപകാരവുമില്ലെന്ന് പറഞ്ഞാണ് മുപ്പതുകാരി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്നത്.

മുബൈയിലെ മാലഡ് സ്വദേശിനിയായ മിഥിലേഷയെന്ന മുപ്പതുകാരിയാണ് ഓട്ടോറിക്ഷ ഡ്രൈവറായ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവ് സന്തോഷ് സിങി(41) നെ കൊലപ്പെടുത്തിയത്. മിഥിലേഷയും കാമുകന്‍ ഷംജിത് സിങും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

സെപ്റ്റംബര്‍ 28ന് വിക്രോളി പൊലീസ് സന്തോഷ് സിങിന്റെ മൃതദേഹം റോഡരുകില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൃതദേഹത്തില്‍ നിന്നും ലഭിച്ച ഐഡി കാര്‍ഡില്‍ നിന്നും കൊല്ലപ്പെട്ടത് സന്തോഷാണെന്ന് പൊലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് പൊലീസ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കുടുംബസുഹൃത്ത് കൂടിയായ ഷംജിതിന് നേരത്തെ തന്നെ മിഥിലേഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവിനെക്കൊണ്ട് യാതൊരു ഉപകരാവുമില്ലെന്നും അതുകൊണ്ട് തരണമെന്ന് മിഥിലേഷ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വാരണാസി സ്വദേശിയായ ഷംജിത് മാലഡിലെത്തുകയും സന്തോഷിനെ കാണുകയും ചെയ്തു.

ഇവര്‍ ഒരുമിച്ച് സിനിമ കാണുകയും പിന്നീട് മദ്യപിയ്ക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെ മിഥിലേഷ പാനീയത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി ഭര്‍ത്താവിന് നല്‍കിയിരുന്നു. ബോധം നഷ്ടപ്പെട്ട സന്തോഷിനെ മുളവടി അടിച്ചുകൊല്ലുകയായിരുന്നുവെന്ന് ഷംജിത് സിങ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരെയും ഒക്ടോബര്‍ 14 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+