കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും ഉത്തരം പറയേണ്ടത് ആന്റണി തന്നെ!

  • By Ajith Babu
Google Oneindia Malayalam News

AK Antony with Mohanlal
യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രചാരണ പരിപാടികളില്‍ മാത്രം ഉപയോഗിക്കേണ്ട പദവി ധനസമ്പാദനത്തിനായി വിനിയോഗിച്ചുവെന്നും പദവിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ആക്ഷേപത്തിന്‍ മേല്‍ ആന്റണി ഭരിയ്ക്കുന്നപ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. മോഹന്‍ലാലിന് കേണല്‍ പദവി സമ്മാനിയ്ക്കുന്നതില്‍ മലയാളി കൂടിയായ ആന്റണി പ്രത്യേക താത്പര്യം തന്നെ കാണിച്ചിരുന്നു. അന്നത് ആന്റണിയ്ക്ക് ഏറെ പ്രസംസ നേടിക്കൊടുക്കുകയും ചെയ്തിരുന്നുവെന്നത് മറ്റൊരു കാര്യം.

ജൂലൈയില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്ന ഉടനെ സാംസ്‌ക്കാരിക നായകനായ സുകുമാര്‍ അഴീക്കോട് ലാലിനെതിരെ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ സൈനിക വേഷം അഴിച്ചുവയ്പ്പിയ്ക്കാന്‍ ആന്റണി മുന്‍കൈയ്യെടുക്കണമെന്നായിരുന്നു അഴീക്കോട് മാഷിന്റെ ആവശ്യം.

ഇപ്പോള്‍ ലാലുമായി രമ്യതയില്‍ ആകാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെങ്കിലും ലാലിന്റെ ഇമേജിന് ഏറെ കോട്ടമുണ്ടാക്കാനിടയാക്കിയ സംഭവങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു അഴീക്കോട്. സൈന്യത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിയ്ക്കുന്നതിനായി മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിനെ അദ്ദേഹം നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ജ്വല്ലറി ഷോപ്പിനും ഓഹരിക്കമ്പനിയ്ക്കും പുറമെ മദ്യക്കമ്പനിയുടെ പരസ്യത്തില്‍ വരെ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിനെ സൈന്യത്തില്‍ ഉയര്‍ന്ന പദവി നല്‍കി ആദരിയ്ക്കുന്നതിന്റെ ധാര്‍മികതയായിരുന്നു അദ്ദേഹം ചോദ്യം ചെയ്തത്.

അതേസമയം മോഹന്‍ലാലിന്റെ വരവിന് ശേഷവും ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഗുണപരമായൊരു മാറ്റവും വന്നിട്ടില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതുമാത്രമല്ല, സൈന്യത്തില്‍ തുടരുന്നതോ വിരമിച്ചതോ ആയ ഒരു ലഫ്റ്റനന്റ് കേണലിന്റെ വസതിയിലാണ് ഇങ്ങനെയൊരു ഐടി റെയ്ഡ് ഉണ്ടായതെങ്കില്‍ ഇവിടെ എന്തൊക്കെ പുകിലുണ്ടാവുമായിരുന്നെന്നും വിമര്‍ശകര്‍ ചോദിയ്ക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം, എല്ലാത്തിനും ഉത്തരം പറയേണ്ടത് ആന്റണി തന്നെ!
മുന്‍പേജില്‍

മോഹന്‍ലാലിനെതിരെ പരാതി ആന്റണിയ്ക്ക് തലവേദനയാവുംമോഹന്‍ലാലിനെതിരെ പരാതി ആന്റണിയ്ക്ക് തലവേദനയാവും

English summary
A couple of years after being appointed as an honorary officer in the Territorial Army, Kerala’s superstar Mohanlal had to face the ignominy of income tax (I-T) raids. A press release from the I-T department claims they found “unaccounted money worth Rs30 crore” and “two elephant tusks”. Many now wonder how can he continue to paint an “inspirational” picture for the Army as a honorary Lieutenant Colonel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X