വാളകം: ആത്മരക്ഷ കരുതി നിശബ്ദനായെന്ന് സാക്ഷി

ഞായറാഴ്ച സാക്ഷിയുടെ രേഖാചിത്രം പൊലീസ് തയാറാക്കിയിരുന്നു. സംഭവം പൊലീസിനെ അറിയിച്ച ഇയാളെ കണ്ടെത്തിയാല്‍ പ്രശ്‌നത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്.
ഇയാള്‍ കൊട്ടാരക്കരസ്വദേശിയാണെന്നതൊഴിച്ച് മറ്റൊരു വിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിലെ ഏകസാക്ഷിയെന്ന നിലയില്‍ ഇയാളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് പൊലീസ് വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നത്.
സെപ്റ്റംബര്‍ 28നു പുനലൂരില്‍ സുവിശേഷ യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിവരുമ്പോഴാണ് താന്‍ അധ്യാപകന്‍ പരുക്കേറ്റ് കിടക്കുന്നത് കണ്ടതെന്നാണ് ഇദ്ദേഹം പറുയുന്നത്. ആദ്യം റോഡിന്റെ മധ്യഭാഗത്തായി ചെരുപ്പുകള്‍ കണ്ടുവെന്നും ബൈക്ക് നിര്‍ത്തി ഇറങ്ങിനോക്കിയപ്പോഴാണ് അവശനിലയില്‍ കൃഷ്ണകുമാറിനെ കണ്ടതെന്നുമാണ് ഇയാളുടെ മൊഴി.
താന്‍ വരുന്ന വഴിയില്‍ വളവിനപ്പുറം പൊലീസ് പട്രോളിങ് വാഹനം കിടന്നത് ഓര്‍ത്തു. മടങ്ങിപ്പോയി പൊലീസിനോടു വിവരം പറഞ്ഞശേഷം സംഭവസ്ഥലത്തെത്തി. അപ്പോള്‍ സമീപത്തു താമസിക്കുന്ന ചിലരും അവിടെ എത്തിയിരുന്നു.
ഒരു കാര്‍ ബ്രേക്ക് ചെയ്യുന്ന ശബ്ദം കേട്ടുവെന്നും പിന്നീട് അതിവേഗം ഓടിച്ചുപോയെന്നുമാണ് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞത്. ഇതിനിടെ പൊലീസ് പട്രോളിങ് വാഹനം കൃഷ്ണകുമാര്‍ കിടന്ന സ്ഥലത്തെത്തി. ഉടന്‍ ബൈക്കുമായി നിലമേല്‍ ഭാഗത്തേക്കു പോയ സാക്ഷി ഇടയ്ക്ക് ഒരു കടയില്‍ കയറി സംഭവം പറഞ്ഞു.
വലുപ്പം കുറഞ്ഞ ഇനത്തില്‍പ്പെട്ട ഒരു കാര്‍ അതിവേഗം പോകുന്നതു ശ്രദ്ധയില്‍പ്പെട്ടുവെന്നു കടയുടമ വെളിപ്പെടുത്തി. കാര്‍ കണ്ടെത്താനാകുമോയെന്നു നോക്കാമെന്നു പറഞ്ഞു ബൈക്ക് യാത്രക്കാരന്‍ നിലമേല്‍ ഭാഗത്തേക്കു പോകുകയായിരുന്നു.
ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് എംഎല്‍എ ജംക്ഷനില്‍ കൂടിയവരും കടയുടമയും സാക്ഷിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുനലൂരിലെ സുവിശേഷ യോഗവും അന്ന് ഇദ്ദേഹം സഞ്ചരിച്ചതുമൊക്കെ സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications