വൈദ്യുതി: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എ കെ ബാലനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ആസൂത്രണത്തിലെ പിഴവാണ് വൈദ്യുത പ്രതിസന്ധിയ്ക്ക് കാരണമെന്നായിരുന്നു ബാലന്‍ ആരോപിച്ചത്. ഈ നില തുടര്‍ന്നാല്‍ അടുത്ത വേനല്‍ക്കാലത്തു കനത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ബാലന്‍ ഓര്‍മ്മിപ്പിച്ചു.
കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പ്രതിസന്ധിക്കു കാരണമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ വൈദ്യുതി വകുപ്പ് രണ്ടാഴ്ചത്തേക്കു പാട്ടത്തിനു തരാമെങ്കില്‍ പ്രതിസന്ധി പരിഹരിച്ചു തരാമെന്നായി ബാലന്‍. ഒരു സമയത്ത് ഒരു തവണ മാത്രമാണ് ഇപ്പോള്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതെന്നും ഉടന്‍ തന്നെ വൈദ്യുത പ്രതിസന്ധിയ്്ക്ക് പരിഹരിക്കാനാവുമെന്നും ആര്യാടന്‍ വിശദീകരിച്ചു. ഇതിനെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications