സഭയില്‍ കയ്യാങ്കളി, വാടാപോടാ വിളി

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി മറുപടി പറയവേ ആയിരുന്നു സംഭവം.
മന്ത്രി കെ.സി.ജോസഫ് സംസാരിക്കുമ്പോള്‍ ഓഫിസേഴ്‌സ് ഗാലറിയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ മന്ത്രിക്കു നേരെ ആംഗ്യം കാണിച്ചെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. മന്ത്രിയുടെ സ്റ്റാഫിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ആരംഭിച്ചു. തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു.
സ്പീക്കര്‍ സഭ നിര്‍ത്തിവച്ചതായി അറിയിച്ച ശേഷവും ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വാക്കേറ്റം തുടര്‍ന്നു. ഇതിനിടെ നേരിയ തോതില്‍ കയ്യാങ്കളിയും വാട പോടാ വിളിയുമൊക്കെ ഇതിനിടെ ഉണ്ടായി.












Click it and Unblock the Notifications