പറവൂര്‍ പീഡനം: പ്രവാസി ഡോക്ടര്‍ അറസ്റ്റില്‍

മാസങ്ങളായി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ദുബയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് ഹാരിയെ അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ ഫഌറ്റില്‍ മറ്റു രണ്ടു പേര്‍ക്കൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. കേസിലെ തൊണ്ണൂറാം പ്രതിയായ ഹാരിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച്മൂന്ന് മാസം മുമ്പ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹാരി എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്നു.
കുറച്ചുനാളായി ഇയാള്‍ സൗദിയിലെ ഒരു ആശുപത്രിയില്‍ ജോലിനോക്കിവരുകയായിരുന്നു. നേരത്തേ ക്രൈംബ്രാഞ്ച് ഇയാളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇത് പാളിയപ്പോള്‍ ലുക്ക് ഔട്ട് നോ്ട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
ഇതിനിടെ പറവൂര്‍ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിശദമായ മൊഴി പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. ആദ്യമൊഴി പൂര്‍ണമാകാത്ത സാഹചര്യത്തിലാണ് ഇത്. കേസില്‍ ഇതേവരെ 90 പേര്‍ അറസ്റ്റിലായി ക്കഴിഞ്ഞു.


Click it and Unblock the Notifications