Get Updates
Get notified of breaking news, exclusive insights, and must-see stories!

കേണല്‍ വേഷത്തില്‍ പരസ്യം; മോഹന്‍ലാലിനെതിരെ പരാതി

കൊച്ചി: സൂപ്പര്‍താരം മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച സൈനികോദ്യോഗസ്ഥന്‍ പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍കി. സംഭവത്തില്‍ പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പദവിയ്ക്ക് നിരക്കാത്തതരത്തിലുള്ള സൈനിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു, ലഫ്റ്റ്‌നന്റ് കേണല്‍ പദവി സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിട്ട. ബ്രിഗേഡിയര്‍ സിപി ജോഷി പരാതി നല്‍കിയിരിക്കുന്നത്.

2010 ഡിസംബര്‍ ഒന്നുമുതല്‍ 2011 ജനുവരി 15വരെ നീണ്ട ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പരസ്യത്തെക്കുറിച്ചാണ് പരാതിയില്‍ പറയുന്നത്.

മോഹന്‍ലാലും അമിതാഭ് ബച്ചനും പ്രത്യക്ഷപ്പെടുന്ന പരസ്യത്തില്‍ ലാല്‍ സൈനികവേഷത്തില്‍ തന്റെ പദവലിക്ക് നിരക്കാത്ത രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പ്രതിരോധമന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന സര്‍ക്കാര്‍ മോഹന്‍ലാലിന് 50 ലക്ഷം രൂപ പ്രതിഫലം നല്‍കിയിട്ടുണ്ട്.

യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രചാരണ പരിപാടികളില്‍ മാത്രം ഉപയോഗിക്കേണ്ട പദവി ധനസമ്പാദനത്തിനായി വിനിയോഗിച്ചുവെന്നും പദവിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പാണ് പ്രതിരോധ മന്ത്രാലയം മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ദില്ലിയിലെ സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂറാണ് മോഹന്‍ലാലിന് ടെറിറ്റോറിയല്‍ ആര്‍മി അംഗത്വം നല്‍കിയത്. ക്രിക്കറ്റ് താരം കപില്‍ദേവിനുശേഷം ഈ പദവി ലഭിക്കുന്ന പ്രമുഖനാണ് മോഹന്‍ലാല്‍

നേരത്തേ സുകുമാര്‍ അഴീക്കോടക്കമുള്ള പല പ്രമുഖരും മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിക്കെതിരെ വിമര്‍ശമുയര്‍ത്തിയിരുന്നു. മദ്യക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനും പിന്നാലെ വന്ന ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പിന്നാലെയായിരുന്നു വിവിധമേഖലയില്‍ നിന്നുള്ളവര്‍ ലാലിന്റെ കേണല്‍ പദവിയ്‌ക്കെതിരെ രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+