ആളെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെടിവച്ചു കൊന്നു

മീനങ്ങാടി എഫ് സി ഐ ഗോഡൗണിലെ ചുമട്ടുതൊഴിലാളിയായ പച്ചാടി പന്തനാലില്‍ തോമസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം.
അതേസമയം വെടിവച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളൊ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തോമസിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്.












Click it and Unblock the Notifications