Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യ ചിത്രത്തില്‍ മാറിടം വേണ്ടെന്ന് അധികൃതര്‍

Bill Board
ലണ്ടന്‍: പരസ്യങ്ങളില്‍ അശ്ലീലത്തിന്റെ അതിപ്രസരമുണ്ടാകരുതെന്ന് ബ്രിട്ടനിലെ അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശം വരുന്നു. സ്‌കൂളുകള്‍ക്കടുത്ത് അശ്ലീലചിത്രങ്ങളും മറ്റുമുള്ള പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഇതുപ്രകാരം നിയന്ത്രണമുണ്ടാകും.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടാകുന്ന തടയാന്‍ വേണ്ടിയാണ് ഈ നിര്‍ദ്ദേശം. സ്‌കൂളുകളുടെ നൂറ് വാര അകലത്തില്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് പുതിയവ്യവസ്ഥയിലുള്ളത്. .

ലൈംഗികാതിപ്രസരമുള്ള ബില്‍ബോര്‍ഡുകള്‍ സ്‌കൂളുള്‍ക്കടുത്തൊന്നും കണ്ടുപോകരുതെന്നാണ് അധികൃതര്‍ പറയുന്നത്. ഇങ്ങനെയുണ്ടായാല്‍ പരസ്യം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമത്രേ. മെയ് മാസത്തില്‍ത്തന്നെ ഇതുസംബന്ധിച്ച നിയമം തയ്യാറായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാറിന്റെ അംഗീകാരത്തിനായി നല്‍കിയിരിക്കുകയാണ്.

മാറിടപ്രദര്‍ശനം, ബിക്കിനി ധരിച്ച മോഡലുകള്‍, ലൈംഗികചിത്രങ്ങള്‍, സ്‌റ്റോക്കിങ്‌സും മറ്റുമിട്ട് അര്‍ധനഗ്നത കാണിക്കുന്ന ചിത്രങ്ങള്‍, ആണ്‍കുട്ടികളുടെ ശരീരഭാഗങ്ങള്‍ കാണിക്കുക തുടങ്ങി അരയില്‍ കൈവച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പോലും സ്‌കൂള്‍ പരിസരങ്ങളില്‍ സ്ഥാപിക്കുന്ന ബില്‍ ബോര്‍ഡുകളില്‍ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+