ലണ്ടന്‍: ഇറ്റലിയിലെ ചരിഞ്ഞ പിസാഗോപുരത്തിന് വെല്ലുവിളിയുയര്‍ത്തുകയാണ് ലണ്ടനിലെ ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രവര്‍ത്തിയ്ക്കുന്ന വെസ്റ്റ് മിന്‍സ്റ്റര്‍ പാലസിലെ ക്ലോക്ക്ടവര്‍. ബിഗ്‌ബെന്‍ എന്ന പേരില്‍ പ്രസിദ്ധമായ ഈ ഗോപുരം ചരിഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
1853ല്‍ പണികഴിപ്പിച്ച ഈ ഗോപുരത്തിന് 315 അടി ഉയരമുണ്ട്. അടുത്തിടെ ലണ്ടന്‍ പാര്‍ലമെന്ററി എസ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തിലാണ് ബിഗ്‌ബെന്‍ ചരിയുന്ന കണ്ടെത്തിയത്.
ടൂറിസ്റ്റുകള്‍ ബിഗ്‌ബെന്‍ ചരിയുന്നായി അഭിപ്രായപ്പെട്ടിരുന്നു. അതു ശരിയാണെന്ന് എനിക്കും തോന്നുന്നു. അടുത്തിടെയായി ചരിയുന്നതിന്റെ വേഗം വര്‍ദ്ധിച്ചതായും തോന്നുന്നു-ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ ജോണ്‍ ബര്‍ലാന്റ് പറയുന്നു.
എന്നാല്‍ ബിഗ്‌ബെന്നിന്റെ ചരിവ് അപകടാവസ്ഥയിലല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏതായാലും അടുത്തൊന്നും ബിഗ്‌ബെന്‍ പിസാഗോപുരത്തെ പൊട്ടിക്കുമെന്നും കരുതണ്ട. ബിഗ്‌ബെന്‍ പിസാഗോപുരത്തിനോളം ചരിയാന്‍ ഏതാണ്ട് 4000 വര്‍ഷം എടുക്കുമത്രേ.
BIG Ben is turning into our own Leaning Tower of Pisa, a worrying survey has confirmed. The much-loved landmark’s tilt has become so pronounced it is noticed by passers-by and tourists. The Palace of Westminster’s clock tower has not been perfectly vertical for years because of shifting ground conditions and tunnelling for Tube lines.