കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂക്കില്‍ നിന്ന് വൈദ്യുതി!!

  • By Ajith Babu
Google Oneindia Malayalam News

Electricity from the nose?
വാഷിങ്ടണ്‍: മൂക്കില്‍ നിന്ന് വൈദ്യുതി! കേള്‍ക്കുമ്പോള്‍ വട്ടാണെന്ന് കരുതരുതേ, അങ്ങനെയൊന്നിന്റെ പിന്നാലെയാണ് യുഎസിലെ ഒരു സംഘം ഗവേഷകര്‍. അതെ, നമ്മള്‍ ശ്വാസോച്ഛ്വാസം ചെയ്യുന്ന മൂക്കില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം.

ശ്വാസോച്ഛ്വാസത്തില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഗവേഷണം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ് വിസ്‌കോണ്‍സിന്‍മാഡിസണ്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

ശരീരത്തിനുള്ളില്‍ സ്ഥാപിക്കുന്ന പേസ് മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ക്കും മറ്റും ഊര്‍ജം പകരാന്‍ ഇതു സഹായിക്കുമെന്നാണ് അവരടുെ പ്രതീക്ഷ. സെല്‍ ഫോണ്‍ പോലുള്ള ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സ്വന്തം ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ മാത്രം ആശ്രയിക്കുന്ന ഭാവിയാണ് ഗവേഷകര്‍ സ്വപ്നം കാണുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ മറ്റും സദാസമയം അറിയാവുന്ന ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയും ഇങ്ങനെ ഉത്പാദിപ്പിയ്ക്കാമെന്ന് അവര്‍ പ്രതീക്ഷിയ്ക്കുന്നു.

നിശ്വാസ വായു കടന്നുപോകുമ്പോള്‍ വൈബ്രേറ്റ് ചെയ്യുന്ന മൈക്രോബെല്‍റ്റ് ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം പോളിവിനൈലിഡീന്‍ ഫ്‌ളൂറൈഡ് (പിവിഡിഎഫ്) പോലുള്ള വസ്തുക്കളില്‍ സംഭരിച്ചുവയ്ക്കാനും കഴിയും.

നുഷ്യന്റെ ശ്വാസോച്ഛ്വാസത്തിന് സാധാരണഗതിയിലുള്ള വേഗം സെക്കന്‍ഡില്‍ രണ്ടു മീറ്ററില്‍ താഴെ മാത്രമാണ്. ഇതു കൃത്യമായി തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ മാത്രം കട്ടി കുറഞ്ഞ സെന്‍സര്‍ നിര്‍മിച്ച് മുഖത്ത് സ്ഥാപിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിലൂടെ ഒരു മൈക്രോവാട്ട് വൈദ്യുതി ഉപത്പാദിപ്പിയ്ക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

English summary
Electricity from the nose? Well, it may appear weird, but engineers claim they are working on a technique which would generate power from human respiration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X