കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എരിവുകറി തീറ്റ മത്സരം: വിജയികള്‍ ആശുപത്രിയില്‍

  • By Lakshmi
Google Oneindia Malayalam News

Naga Jolokia
ലണ്ടന്‍: ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിട്ടുണ്ടാക്കിയ കറി കഴിയ്ക്കാനുള്ള മത്സരത്തില്‍ പങ്കെടുത്ത രണ്ട് സ്ത്രീകള്‍ ആശുപത്രിയിലായി. എഡിന്‍ബറോയിലെ കിസ്മത്ത് റസ്‌റ്റോറന്റാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കിസ്മത്ത് കറി മത്സരം നടത്തിയത്.

ലോകത്തെ ഏറ്റവും എരിവുള്ള മുളക് എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയ ഇന്ത്യയില്‍ നിന്നുള്ള നാഗാജലോകിയ മുളകുകൊണ്ടുണ്ടാക്കിയ കറി കഴിയ്ക്കുകയെന്നതായിരുന്നു വെല്ലുവിളി. കിസ്മത്ത് കറിയെന്നാണ് ഇതിന് പേരിട്ടിരുന്നത്.

20 പേര്‍ മല്‍സരിക്കാനെത്തിയെങ്കിലും ആദ്യത്തെ 10 പേര്‍ കറികഴിച്ചു ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ശേഷിച്ചവര്‍ പിന്‍മാറി. ഒന്‍പതു സ്പൂണ്‍ കറി അകത്താക്കിയ ബെവര്‍ലി ജോണ്‍സ് എരികറികഴിയ്ക്കല്‍ മല്‍സരത്തില്‍ ഒന്നാമതെത്തിയപ്പോള്‍ കുറി കിം എന്ന വിദ്യാര്‍ഥിനി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും കിട്ടിയസന്തോഷത്തിന് പിന്നാലെ ഇവര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടിയും വന്നു. സംഘാടകര്‍തന്നെയാണ് ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. രണ്ടുപേരും ചികിത്സയിലാണ്.

ഇന്ത്യയില്‍ നാഗാലാന്‍ഡിലും അസമിലുമൊക്കെ വിളയുന്ന നാഗാജലോക്കിയ പണ്ടു നാഗാ യോദ്ധാക്കള്‍ യുദ്ധവീര്യം ലഭിക്കാനായി ഭക്ഷിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഏതാനും വര്‍ഷം മുമ്പ് മറ്റേതൊരു ഭക്ഷണവും കഴിയ്ക്കുന്നപോലെ ഇതേ മുളക് വര്‍ഗത്തില്‍പ്പെടുന്ന ഭൂത്‌ജോലോകിയയെന്ന മുളക് തിന്നുന്ന രണ്ടുവയസ്സുകാരന്റെ കഥ വലിയ വാര്‍ത്തയായിരുന്നു.

English summary
A fiery curry dish cooked with variants of the Indian 'Naga Jolokia' chilli, the hottest chilli in the world, landed two adventurous curry-loving women in hospital, in the Scottish capital Edinburgh, after they fainted but not before bleeding and vomiting,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X