കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സിനെതിരേ തുണിയഴിച്ച് പ്രതിഷേധം

Google Oneindia Malayalam News

Topless
സെക്‌സ് ടൂറിസത്തിനെതിരേയുള്ള ഉക്രെയ്‌നിന്‍ വനിതകളുടെ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. യൂറോപ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിനു വേദിയാവുന്ന കീവ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് അര്‍ധനഗ്നകളായാണ് പ്രക്ഷോഭകാരികളെത്തിയത്. ഫെമെന്‍ എന്ന സംഘടനയില്‍ പെട്ടവരാണിവര്‍. മാറിടത്തില്‍ പൂക്കളുടെ ചിത്രവും കറുത്ത പാന്റ്‌സുമണിഞ്ഞാണ് സംഘം ഗ്രൗണ്ടിലെത്തിയത്.

ടൂര്‍ണമെന്റ് രാജ്യത്ത് സെക്‌സ് ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് വനിതകളുടെ വരവ്. സെക്‌സ് ടൂറിസത്തിനെതിരേ യുവേഫ പ്രചാരണം നടത്തണമെന്നും വേശ്യാവൃത്തിയിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ടാണ് നാലുപേരടങ്ങുന്ന സംഘം മുന്നോട്ടുനീങ്ങിയത്. സംഘത്തിലുള്ളവരെല്ലാം തന്നെ വിദ്യാര്‍ഥികളാണ്.

നേരത്തെ പാരിസ് ഹില്‍ട്ടന്റെയും മിസ് ഉക്രെയ്ന്‍ സൗന്ദര്യമല്‍സര വേദിയിലും തുണിയുരിഞ്ഞ പാരമ്പര്യം ഉക്രെയ്ന്‍ പെണ്‍കുട്ടികള്‍ക്കുണ്ട്. രാജ്യത്ത് വേശ്യാവൃത്തി കുറ്റകരമാണെങ്കിലും പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കയറ്റി അയയ്ക്കുന്നത് ഉക്രെയ്‌നില്‍ നിന്നാണ്.

English summary
Ukrainian women's movement FEMEN have staged a topless protest.“FEMEN consistently criticizes UEFA for its policies of corrupting the fans and artificially cultivating fanaticism, aggression, moral and mental degradation in them,” the statement in FEMEN’s blog said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X