ബ്ലാക്ക്‌ബെറി പ്രവര്‍ത്തനം താറുമാറായി

ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടതില്‍ ഖേദിക്കുന്നു. എത്രയും വേഗം ഇതിനു പരിഹാരം കാണും-കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിം അറിയിച്ചു.
കാനഡയിലുള്ള സെര്‍വറുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ അനുഭവപ്പെട്ട തടസ്സം ഇപ്പോഴും പരിപൂര്‍ണമായി മാറിയിട്ടില്ല. എന്നാല്‍ തടസ്സം നേരിടുന്ന ഭാഗങ്ങളില്‍ ചില ഫോണുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഏറെ ആശയക്കുഴപ്പമുണ്ടാക്കി.
റിമ്മിന്റെ സ്ലോയിലെ ഡാറ്റ സെന്റര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് പ്രശ്‌നം. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ബ്ലാക്ക്‌ബെറിയ്‌ക്കെതിരേ പരാതിയുടെ കുത്തൊഴുക്കാണ്. ക്യുടെല്‍, ഇത്തിസലാത്ത്, ഡു, സെയ്ന്‍ തുടങ്ങിയ മിഡില്‍ഈസ്റ്റ് കമ്പനികളാണ് ബ്ലാക്ക്‌ബെറിയുടെ പണിമുടക്ക് കൊണ്ട് ഏറെ ബുദ്ധിമുട്ടിയത്.












Click it and Unblock the Notifications