കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്ക്‌ബെറി പ്രവര്‍ത്തനം താറുമാറായി

Google Oneindia Malayalam News

Black Berry
ന്യൂഡല്‍ഹി: ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകളില്‍ ബ്ലാക്ക് ബെറി സേവനം താറുമാറായി. ഇന്റര്‍നെറ്റ്, മെസേജ് സേവനങ്ങളിലാണ് തടസ്സമുണ്ടായതെന്ന് പ്രമുഖ മൊബൈല്‍ കമ്പനികള്‍ അറിയിച്ചു. ഇന്ത്യയില്‍ ബ്ലാക്ക് ബെറി ഉപയോഗിക്കുന്ന പത്തുലക്ഷത്തോളം ആളുകളുണ്ട്.

ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടതില്‍ ഖേദിക്കുന്നു. എത്രയും വേഗം ഇതിനു പരിഹാരം കാണും-കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിം അറിയിച്ചു.

കാനഡയിലുള്ള സെര്‍വറുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ അനുഭവപ്പെട്ട തടസ്സം ഇപ്പോഴും പരിപൂര്‍ണമായി മാറിയിട്ടില്ല. എന്നാല്‍ തടസ്സം നേരിടുന്ന ഭാഗങ്ങളില്‍ ചില ഫോണുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഏറെ ആശയക്കുഴപ്പമുണ്ടാക്കി.

റിമ്മിന്റെ സ്ലോയിലെ ഡാറ്റ സെന്റര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് പ്രശ്‌നം. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ബ്ലാക്ക്‌ബെറിയ്‌ക്കെതിരേ പരാതിയുടെ കുത്തൊഴുക്കാണ്. ക്യുടെല്‍, ഇത്തിസലാത്ത്, ഡു, സെയ്ന്‍ തുടങ്ങിയ മിഡില്‍ഈസ്റ്റ് കമ്പനികളാണ് ബ്ലാക്ക്‌ബെറിയുടെ പണിമുടക്ക് കൊണ്ട് ഏറെ ബുദ്ധിമുട്ടിയത്.

English summary
Black Berry services collapsed in Asia, Europe, the Middle East and Africa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X