കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് ഓഹരി വിലയിടിഞ്ഞു

Google Oneindia Malayalam News

Infosys
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഐടി കമ്പനികള്‍ക്ക്‌ കനത്ത തിരിച്ചടി. മേഖലയില്‍ മൊത്തം 2.5 ശതമാനത്തിന്റെ നഷ്ടമാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. ബുധനാഴ്ച രണ്ടാം പാദ സാമ്പത്തികഫലം പുറത്തുവരാനിരിക്കെ ഇന്‍ഫോസിസ് ഓഹരി വിലയില്‍ മൂന്നു ശതമാനത്തിലേറെ ഇടിവാണുണ്ടായത്.

രാവിലെ 200 പോയിന്റോളം നേട്ടമുണ്ടാക്കിയ സെന്‍സെക്‌സ് 20.76 പോയിന്റ് നഷ്ടത്തില്‍ 16536.47ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 5.25 പോയിന്റ് താഴേക്കിറങ്ങി 4974.35ല്‍ വില്‍പ്പന അവസാനിപ്പിച്ചു.

ഇന്‍ഫോസിസിനെ കൂടാതെ എഡ്യുകോംപ് സൊലൂഷന്‍സ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്.vഅതേ സമയം വോക്കാര്‍ഡ് ലിമിറ്റഡ് ചൊവ്വാഴ്ച റെക്കോഡ് നേട്ടമാണുണ്ടാക്കിയത്. 46.55 പോയിന്റുയര്‍ന്ന് 448.10ലാണ് ക്ലോസ് ചെയ്തത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില 473ആണ്. ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, രാഷ്ട്രീയ കെമിക്കല്‍സ് ഓഹരികളും നില മെച്ചപ്പെടുത്തി.

മറ്റ് ഏഷ്യന്‍ വിപണികളെല്ലാം തന്നെ ലാഭത്തിലാണ് ക്ലോസ് ചെയ്തത്. അതേ സമയം യൂറോപ്യന്‍ വിപണിയുടെ തുടക്കം തിരിച്ചടിയോടെയാണ്.

English summary
Sensex on Tuesday ended 21 points down on profit selling by funds, especially in IT stock led by software exporter Infosys.National Stock Exchange index Nifty fell 5.25 points to 4,974.35, after climbing to 5,045.10.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X