അദ്വാനിയുടെ ജനചേതന യാത്രയ്ക്ക് തുടക്കം

ഗുജറാത്ത് മുഖ്യമന്ത്രി മോഡിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ എതിര്‍ചേരിയിലുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് യാത്രയ്ക്ക് പച്ചക്കൊടി കാണിച്ചത്. രാജ്യത്തെ 100 ജില്ലകളില്‍ യാത്രയെത്തുമെന്നാണ് കരുതുന്നത്.
യുപി, ബിഹാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജയപ്രകാശ് നാരായണന്റെ ജന്മനാടായ സിതാബ്ദിയാറ ഗ്രാമത്തിലാണ് യാത്രയ്ക്ക് തുടക്കമായത്. യാത്രയുടെ ഉദ്ഘാടന വേളയില്‍ അദ്വാനിക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റിലിലും എന്നിവരും പങ്കെടുത്തു.
വിദേശരാജ്യങ്ങളില്‍ കുന്നുകൂടിയിരിക്കുന്ന കള്ളപണത്തെ തിരിച്ചുകൊണ്ടുവരുന്നതിനും അഴിമതി രഹിത ഭരണവും രാഷ്ട്രീയവും ഉറപ്പാക്കുന്നതിനുമാണ് രഥയാത്രയെന്ന് അദ്വാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എല്ലാ ദിവസവും രാവിലെ പത്തുമണിക്ക് ആരംഭിയ്ക്കുന്ന യാത്ര രാത്രി പത്തുമണിക്ക് അവസാനിക്കുമെന്നും ഓരോ ദിവസവും 250-300 കിലോമീറ്റര്‍ പിന്നിടുമെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി ആനന്ദ് കുമാര്‍ പറഞ്ഞു. 18 സംസ്ഥാനങ്ങളിലും ചില കേന്ദ്രഭരണപ്രദേശങ്ങളിലുമുള്‍പ്പെടെ കടന്നു പോകുന്ന യാത്ര നവംബര്‍ 20 ന് ദില്ലിയിലെ രാംലീലാ മൈതാനത്ത് സമാപിക്കും. ആകെ 12,000 കിലോമീറ്ററുകളാണ് യാത്ര പിന്നിടുന്നത്.












Click it and Unblock the Notifications