മോഹന്‍ലാലിനെ സൈന്യം ഉപദേശിച്ചേക്കും

പ്രൊട്ടോക്കോള്‍ ലംഘിച്ച് മോഹന്‍ലാല്‍ സൈന്യത്തിന്റെ യൂണിഫോമില്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍ സൈന്യം മോഹന്‍ലാലിന് ഉപദേശം നല്‍കിയേക്കും. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പരാതികളും ശ്രദ്ധയില്‍പെട്ടെന്നും എന്നാല്‍ ഇത് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ മോഹന്‍ലാലിന് ഉപദേശം നല്‍കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
അതേസമയം മോഹന്‍ലാലിനെതിരേ കടുത്ത നടപടികള്‍ എടുക്കാന്‍ നീക്കങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദരസൂചകമായി രണ്ട് വര്‍ഷം മുമ്പാണ് മദ്രാസ് റെജിമെന്റിലെ 122 ാം ടെറിറ്റോറിയല്‍ ആര്‍മി യൂണിറ്റ് മോഹന്‍ലാലിന് ലഫ്‌നന്റ് കേണല്‍ പദവി നല്‍കിയിരുന്നു.
പ്രോട്ടോക്കോള്‍ അനുസരിച്ച് ഔദ്യോഗികാവശ്യങ്ങള്‍ക്കും പരിശീലനസമയത്തും മാത്രമേ യൂണിഫോം ഉപയോഗിക്കാവു എന്നാണു നിയമം. കേരളാ ടൂറിസത്തിനുവേണ്ടി മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ ടെലിവിഷന്‍ പരസ്യത്തില്‍ പ്രത്യപ്പെട്ടതാണ് വിവാദത്തിനിടയാക്കിയത്.












Click it and Unblock the Notifications