മാന്‍ഡ്യ: ബാര്‍ബറും മകനും ചേര്‍ന്ന് ഷേവ് ചെയ്യാണമെന്ന് ആവശ്യപ്പെട്ടയാളുടെ മൂക്ക് മുറിച്ചു. കര്‍ണ്ണാടകയിലെ മലവള്ളി താലൂക്കില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ദളിത് വിഭാഗക്കാരനായ ചിക്കമഞ്ചയ്യ(51) ഷേവു ചെയ്യാനായി കടയിലെത്തിയതായിരുന്നു.
എന്നാല്‍ ദളിതനായതിനാല്‍ ഷേവ് ചെയ്യില്ലെന്ന് ബാര്‍ബര്‍ മാരിയപ്പനും മകന്‍ മഹാദേവും പറഞ്ഞു. ഇതിനെ ചൊല്ലി ഇവര്‍ ചിക്കമഞ്ചയ്യയോട് വഴക്കിട്ടു. തര്‍ക്കം മൂത്തപ്പോള്‍ ഇവര്‍ ചിക്കമഞ്ചയ്യയെ ബലമായി പിടിച്ചു വച്ച് മൂക്ക് മുറിയ്ക്കുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ ചിക്കമഞ്ചയ്യയെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ മൂക്ക് വിജയകരമായി തുന്നിച്ചേര്‍ത്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം കുറ്റവാളികള്‍ ഗ്രാമം വിട്ടുപോയെങ്കിലും ഉടന്‍ തന്നെ അവര്‍ അറസ്്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു. ഗ്രാമത്തില്‍ ഇപ്പോഴും ജാതിവിവേചനം നിലനില്‍ക്കുന്നുണ്ടെന്നും അത് തുടച്ചു നീക്കാന്‍ വേണ്ട നടപടിയെടുക്കുമെന്നും ഇവര്‍ അറിയിച്ചു
A barber and his father allegedly severed the nose of a dalit when he went to them for a shave in Kirugavalu of Malavalli taluk on Sunday. Police said Chikkamanchaiah , 51, requested Mahadev and his father Mariyayya to shave his beard. The duo not only refused to do it, but also asked him to leave the shop. A quarrel ensued, and Mariyayya grabbed Chikkamanchaiah's hands and Mahadev chopped off his nose.