കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലിസ് സേവനം ഫേസ്ബുക്കില്‍

Google Oneindia Malayalam News

Lukhnow
ലഖ്‌നൊ: ജനങ്ങളില്‍ നിന്നു പരാതികള്‍ സ്വീകരിക്കുന്ന പ്രശസ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് പേജ് ഉപയോഗപ്പെടുന്നു. ലഖ്‌നോ പോലിസാണ് നൂതനമായ പരീക്ഷണവുമായി രംഗത്തെത്തിയിട്ടുള്ളത്.

ജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിനുവേണ്ടിയാണ് ഫേസ് ബുക്ക് പേജ് പുറത്തിറക്കിയത്. ഇതിലൂടെ പരാതികള്‍ ഓണ്‍ലൈനായി നല്‍കാന്‍ കഴിയുമെന്ന മെച്ചവുമുണ്ട്.

പരാതിയ്ക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും-സൂപ്രണ്ട് ഓഫ് പോലിസ് നിതിന്‍ തിവാരി അറിയിച്ചു.

പോലിസ് സ്‌റ്റേഷനുകളുടെയും സീനിയര്‍ ഉദ്യോഗസ്ഥരുടെയും ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഈ പേജില്‍ പ്രസിദ്ധീകരിക്കും. ഏതെങ്കിലും പോലിസ് ഉദ്യോഗസ്ഥനുനേരെയാണ് പരാതിയെങ്കില്‍ അതും ഇവിടെ പോസ്റ്റ് ചെയ്യാം. ഏതായാലും പേജ് പുറത്തിറങ്ങി കുറച്ചുസമയത്തിനുള്ളില്‍ തന്നെ അത് സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുകയാണ്.

English summary
Lucknow Police has now launched its official Facebook page on the popular social networking site to reach out to the public. SP (Traffic) Trans Gomti, Nitin Tiwari, launched the Facebook page last evening here. "The page is aimed at serving the people and to redress their grievances online. Those having problems can reach the Lucknow Police through the site and after investigation, if necessary, FIR would be registered," Tiwari said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X