വിവാഹിതയോട് പ്രേമം;യുവാവിനെ തല്ലിക്കൊന്നു

മൂന്ന് മാസം മുന്‍പ് ഇവര്‍ ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടി. അതേസമയം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പ്രഹ്ലാദിനൊപ്പം കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിന്നീട് പ്രഹ്ലാദ് ജാമ്യത്തില്‍ പുറത്തിറങ്ങി. വീണ്ടും പെണ്‍കുട്ടിയുടെ ഗ്രാമത്തിലേയ്ക്ക് ചെന്ന പ്രഹ്ലാദിനെ പെണ്‍കുട്ടിയുടെ മൂന്ന് സഹോദരന്‍മാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഗ്രാമത്തിലെ ഒരു മരത്തില്‍ കെട്ടിയിട്ട ശേഷം കമ്പിയും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.
പ്രഹ്ലാദിന് ബോധം നഷ്ടപ്പെട്ടപ്പോള്‍ മൂവരും മടങ്ങിപ്പോയി. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications