ലഖ്‌നൊ: പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് പരാതി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. രണ്ടു യുവാക്കളാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിനെ അറിയിച്ചു.
ഇന്ദിരാ നഗറില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ഇവര്‍ കുട്ടിയെ ഗോമതി നഗറിലെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തേയ്ക്കു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പീഡിപ്പിച്ച ശേഷം ഇവര്‍ പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി സംഭവം പൊലീസിലറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയിന്‍മേല്‍ ഗാസിപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
A 16-year-old girl was allegedly abducted from a posh residential area here at gun-point and raped by two unidentified youths, police said. The victim, a Class XII student, was abducted from Indira Nagar at gun-point last evening by the youths.