തെലുങ്കാന സമരം, നൂറ് തീവണ്ടികള്‍ റദ്ദാക്കി

Telengana
ഹൈദരാബാദ്: പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് തെലുങ്കാന സംയുക്ത സമരസമിതി ബുധനാഴ്ച മുതല്‍ തീവണ്ടി തടയല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ മേഖലയിലൂടെയുള്ള നൂറോളം സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

59 എക്‌സ്പ്രസ്സുകളും 42 പാസഞ്ചര്‍ വണ്ടികളും പരിപൂര്‍ണമായും സര്‍വീസ് നിര്‍ത്തുമ്പോള്‍ മറ്റു 40 എക്‌സ്പ്രസ് ട്രെയിനുകളുടെ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കും. മൂന്നു ദിവസം തുടര്‍ച്ചയായി റെയില്‍ തടയുന്നതിനാല്‍ 70 വണ്ടികള്‍ വഴി തിരിച്ചുവിടാനും 11 ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കാനും ദക്ഷിണ മധ്യ റയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

ഹൈദരാബാദില്‍ നിന്നും ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ, വിശാഖപട്ടണം, തിരുപ്പതി, അജ്മീര്‍ എന്നിവിടങ്ങളിലേക്കുള്ള തീവണ്ടികളാണ് പ്രധാനമായും റദ്ദാക്കിയിട്ടുള്ളത്. വിശദവിവരങ്ങള്‍ റയില്‍വേയുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബര്‍ 24,25 തിയ്യതികളില്‍ നടന്ന റെയില്‍ തടയല്‍ സമരത്തില്‍ 72 എക്‌സ്പ്രസ്സുകളും 264 പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. അതിനിടെ റെയില്‍വേ വസ്തുവഹകള്‍ക്ക് നാശം നഷ്ടം വരുത്തുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആന്ധപ്രദേശ് പോലിസും റയില്‍വേ പോലിസും പ്രക്ഷോഭകാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q