കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണ പിള്ളയ്ക്ക് എട്ടോളം സങ്കീര്‍ണ രോഗങ്ങള്‍

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: തടവില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് എട്ടോളം സങ്കീര്‍ണ രോഗങ്ങളുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. പിള്ളയുടെ രോഗവിവരം ജയില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബന്ധുക്കളെ ഫോണില്‍ വിളിക്കാന്‍ ജയില്‍ പുള്ളികളെ അനുവദിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ ആറു ജയിലുകളില്‍ കോയിന്‍ ബൂത്ത് സൗകര്യം ലഭ്യമാണെന്നു റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

പിള്ളയുടെ ഫോണ്‍വിളി വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിശദീകരണം. ഇപ്പോള്‍ ബാലകൃഷ്ണപിളള ജയിലില്‍ അനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിട്ടുള്ളതാണെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി കെ. ജയകുമാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പിള്ളയ്ക്ക് എ ക്‌ളാസ് സൗകര്യം അനുവദിച്ചത് ഇടതുസര്‍ക്കാരാണെന്നും സംസ്ഥാനത്ത് ഈ സൌകര്യം ഉപയോഗിക്കുന്ന ഒരേയൊരു തടവുകാരന്‍ പിള്ളയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പരോള്‍ അനുവദിക്കുന്ന കാര്യത്തിലും ഇടതുസര്‍ക്കാര്‍ അനുഭാവ പൂര്‍വമായ സമീപനമാണ് പിള്ളയോട് കാണിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പിള്ളയെ സ്ഥിരമായി ചികിത്സിക്കുന്നത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. ഇതിന് അനുവദിക്കണമെന്ന മകളുടെ അപേക്ഷ പരിഗണിച്ചാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Home department secretary K Jayakumar's report said that former minister Balakrishna Pillai is suffering from 7 to 8 complex diseases,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X