Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യത്തിലേത് കാണ്ഡഹാറിലെ വേഷം: മോഹന്‍ലാല്‍

കൊച്ചി: ആര്‍മി വേഷത്തില്‍ പരസ്യങ്ങളില്‍ അഭിനയിച്ചുവെന്ന വിവാദങ്ങള്‍ പുകഞ്ഞുനില്‍ക്കവെ വിശദീകരണവുമായി നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ച വേഷമാണ് പരസ്യത്തിലുള്ളതെന്നുമാണ് മോഹന്‍ലാല്‍ നല്‍കുന്ന വിശദീകരണം.

ലഫ്റ്റനന്റ് കേണല്‍ പദവിയുള്ള താന്‍ സൈനിക പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ യാതൊരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിയ്ക്കാവുന്നതാണെന്നും ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

ഗ്രാന്റ് ഷോപ്പിങ് കേരള പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ വന്ന ചില ചാനല്‍പത്ര പരസ്യങ്ങളാണ് മോഹന്‍ലാലിന് വിനയായത്. മോഹന്‍ലാലിനെതിരെയുള്ള പരാതികള്‍ ഗൗരവമായി എടുത്ത അധികൃതര്‍ ഇക്കാര്യം പരിശോധിച്ചു കൊണ്ടിരിയ്ക്കുകയാണ്. ആരോപണം സത്യമെന്ന് തെളിഞ്ഞാല്‍ നല്‍കിയ പദവിയും സൈനിക ചിഹ്നങ്ങളും തിരിച്ചുപിടിക്കുകയാകും നടപടി. എന്നാല്‍ അത്തരമൊരു കടുത്ത നടപടി ഉണ്ടാവില്ലെന്നും മോഹന്‍ലാലിനെ വിവരങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാവും സൈന്യം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് അഭിനയലോകത്തിന് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാഷ്ട്രം ആദരിച്ചത്. നേരത്തെ ലോകോത്തര ക്രിക്കറ്റ് താരം കപില്‍ ദേവ്, ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണി, ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര എന്നിവര്‍ക്കും ഇതേ പദവി ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+