മകളെ 2വര്‍ഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ശ്രീകണ്ഠപുരം: രണ്ടു വര്‍ഷമായി പന്ത്രണ്ടുകാരിയെ നിരന്തരം പീഡിപ്പിച്ചിരുന്ന പിതാവ് അറസ്റ്റില്‍. ഇരിട്ടി ആറളം കീച്ചേരി സ്വദേശി പുതിയപുരയില്‍ രഘുനാഥ്(44) ആണ് അറസ്റ്റിലായത്.
കുറച്ചുനാളായി ഇയാള്‍ ചെങ്ങളായിയില്‍ വാടകയ്ക്കു താമസിച്ചുവരിയായിരുന്നു. മട്ടന്നൂര്‍ ഉരുവച്ചാല്‍ കയനിയിലുള്ള പന്ത്രണ്ടുകാരിയും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ മകളെ നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് അറസ്റ്റ്്.
കണ്ണൂര്‍ ചൈല്‍ഡ് ലൈനിലാണ് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചത്. തുടര്‍ന്ന് വാര്‍ക്കജോലിചെയ്യുന്ന ഇയാളെ പണിസ്ഥലത്തുവച്ചാണ് അറസ്റ്റുചെയ്തത്.
പിതാവിന്റെ പീഡന വിവരം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അധ്യാപികയെ അറിയിക്കുകയായിരുന്നു. അധ്യാപികയാണ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ രഘുനാഥ് ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് മനസിലായത്. തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് കേസെടുത്തു.
അതേസമയം തനിക്കെതിരേ കയനിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതു മാനഹാനിയുണ്ടാക്കിയെന്ന് ആരോപിച്ചു രഘുനാഥ് പോലീസിനു പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications